View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പറവകളായ് ...

ചിത്രംസ്കൂള്‍ മാസ്റ്റര്‍ (1964)
ചലച്ചിത്ര സംവിധാനംഎസ് ആർ പുട്ടണ്ണ, ബി ആർ പന്തലു
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

Paravakalaay pirannirunnenkil
Chirakurummi chirakurummi
Parannene nammal parannene

Vinnile painkili vannirunnaadunna
Vallikkudilukalil
Ilam kaattum kondu pana nonkum thinnu
Thalirum choodi orungiyene nammalorungiyene

Panchami chandrika ponnaada njoriyunna
Pamba thadangalil
Ilam pulmethayil veluppaam kaalathu
Pulakam chaarthi urangiyene
Nammal urangiyene

Chandana thottilil chaanchakkam thottilil
Ponnona raathrikalil
Konchum mozhiye kadinjool kiliye
Panchamam paadi urakkiyene
Nammal urakkiyene (paravakalaay)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പറവകളായ് പിറന്നിരുന്നെങ്കില്‍
ചിറകുരുമ്മി ചിറകുരുമ്മി
പറന്നേനെ നമ്മള്‍ പറന്നേനെ
പറവകളായ്....

വിണ്ണിലെ പൈങ്കിളി വന്നിരുന്നാടുന്ന
വള്ളിക്കുടിലുകളില്‍
ഇളം കാറ്റും കൊണ്ട് പനനൊങ്കും തിന്ന്
തളിരും ചൂടിയൊരുങ്ങിയേനെ
നമ്മളൊരുങ്ങിയേനെ

പഞ്ചമിചന്ദ്രിക പൊന്നാട ഞൊറിയുന്ന
പമ്പാ തടങ്ങളില്‍
ഇളം പുല്‍മെത്തയില്‍ വെളുപ്പാങ്കാലത്ത്
പുളകം ചാര്‍ത്തിയുറങ്ങിയേനെ
നമ്മള്‍ ഉറങ്ങിയേനെ

ചന്ദനത്തൊട്ടിലില്‍ ചാഞ്ചക്കം തൊട്ടിലില്‍
പൊന്നോണ രാത്രികളില്‍
കൊഞ്ചും മൊഴിയെ കടിഞ്ഞൂല്‍ക്കിളിയെ
പഞ്ചമം പാടിയുറക്കിയേനെ
നമ്മളുറക്കിയേനെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജയ ജയ ജയ ജന്മഭൂമി
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌, ടി ശാന്ത   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സിന്ദാബാദ്‌ സിന്ദാബാദ്‌
ആലാപനം : പി ലീല, എ പി കോമള, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
താമരക്കുളക്കടവില്‍
ആലാപനം : പി സുശീല, എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നിറഞ്ഞ കണ്ണുകളോടെ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കിലുകിലുക്കും
ആലാപനം : എം എസ്‌ രാജേശ്വരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അന്തിമയങ്ങിയല്ലോ
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഗുരൂര്‍ ബ്രഹ്മ
ആലാപനം : കെ ജെ യേശുദാസ്   |   രചന :   |   സംഗീതം : ജി ദേവരാജൻ