

Sharapanjaram Pushpasharapanjaram ...
Movie | Kaapaalika (1973) |
Movie Director | Cross Belt Mani |
Lyrics | Vayalar |
Music | RK Sekhar |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical sharapanjaram pushpa sharapanjaram shareeram manassin sukhavaasa mandiram manmadhan sthreeyilathu paniyunna kaalam madichu thullum youvanam (sharapanjaram) vikaaram munpe kuthikkum - annu vichaaram pinpe nadakkum vikaaram munpe kuthikkum - annu vichaaram pinpe nadakkum viriyunna viriyunna mohapushpangalil viralnakhamudrakal pathikkum - kaamam viralnakhamudrakal pathikkum oro swapnavum kozhiyum ormmakal kilivaathil thurakkum - doore kaamuka shalabhangal chirikkum chirikkum- potti chirikkum (sharapanjaram) vishaadam mudanthi nadakkum - annu vichaaram kaathorthu nilkkum vishaadam mudanthi nadakkum - annu vichaaram kaathorthu nilkkum kozhiyunna kozhiyunna dukhabaashpangalil karal kidannengaladikkum - thaane karal kidannengaladikkum oro swapnavum marikkum ormmakal chumar chaariyirikkum - doore kaamuka shalabhangal chirikkum chirikkum pottichirikkum (sharapanjaram) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ശരപഞ്ജരം പുഷ്പശരപഞ്ജരം ശരീരം മനസ്സിന്‍ സുഖവാസമന്ദിരം മന്മഥന്‍ സ്ത്രീയിലതു പണിയുന്ന കാലം മദിച്ചു തുള്ളും യൌവ്വനം (ശരപഞ്ജരം) വികാരം മുന്‍പേ കുതിക്കും - അന്നു വിചാരം പിന്‍പേ നടക്കും വികാരം മുന്‍പേ കുതിക്കും - അന്നു വിചാരം പിന്‍പേ നടക്കും വിരിയുന്ന വിരിയുന്ന മോഹപുഷ്പങ്ങളില്‍ വിരല്‍നഖമുദ്രകള്‍ പതിക്കും - കാമം വിരല്‍നഖമുദ്രകള്‍ പതിക്കും ഓരോ സ്വപ്നവും കൊഴിയും ഓര്‍മ്മകള്‍ കിളിവാതില്‍ തുറക്കും - ദൂരെ കാമുക ശലഭങ്ങള്‍ ചിരിക്കും ചിരിക്കും - പൊട്ടിച്ചിരിക്കും ശരപഞ്ജരം പുഷ്പശരപഞ്ജരം ശരീരം മനസ്സിന്‍ സുഖവാസമന്ദിരം മന്മഥന്‍ വീടുവിട്ടു പിരിയുന്ന കാലം മുഖം തിരിക്കും യൌവ്വനം വിഷാദം മുടന്തി നടക്കും - അന്നു വിചാരം കാതോര്‍ത്തു നില്‍ക്കും വിഷാദം മുടന്തി നടക്കും - അന്നു വിചാരം കാതോര്‍ത്തു നില്‍ക്കും കൊഴിയുന്ന കൊഴിയുന്ന ദു:ഖബാഷ്പങ്ങളില്‍ കരള്‍ കിടന്നേങ്ങലടിക്കും - താനേ കരള്‍ കിടന്നേങ്ങലടിക്കും ഓരോ സ്വപ്നവും മരിക്കും ഓര്‍മ്മകള്‍ ചുമര്‍ ചാരിയിരിക്കും - ദൂരെ കാമുകശലഭങ്ങള്‍ ചിരിക്കും ചിരിക്കും - പൊട്ടിച്ചിരിക്കും (ശരപഞ്ജരം) |
Other Songs in this movie
- Kapilavasthu
- Singer : N Gopalakrishnan | Lyrics : NN Pillai | Music : RK Sekhar
- A Smash and a Crash
- Singer : KJ Yesudas, P Susheela | Lyrics : NN Pillai | Music : RK Sekhar