View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂങ്കോഴി തന്നുടെ ...

ചിത്രംആശാചക്രം (1973)
ചലച്ചിത്ര സംവിധാനംഡോക്ടർ സീതാരാമസ്വാമി
ഗാനരചനപി ഭാസ്കരൻ
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംകെ ജെ യേശുദാസ്, പി ലീല

വരികള്‍

Added by madhavabhadran on February 27, 2011
 
പൂങ്കോഴി തന്നുടെ കൂജനം കേട്ടില്ലേ
പൂജാസമയമായി
ഉണരുണരു ഉണരുണരു
(പൂങ്കോഴി )

ഓം നമോ നാരായണായ
‌ഓം നമശ്ശിവായ
ഓം നമോ ബ്രഹ്മദേവായാ

പ്രിയേ അഹല്യേ പ്രിയ അഹല്യേ
പുറപ്പെട്ട വഴിതന്നെ മടങ്ങിയല്ലോ
പൂജാകര്‍മ്മങ്ങള്‍ കഴിച്ചില്ലല്ലോ
പുലര്‍കാലസ്നാനവും ചെയ്തില്ലല്ലോ

രജനി തീര്‍ന്നില്ലല്ലോ - രാക്കിളി
പാടീടുന്നു നീളവേ - രജനി
മദനന്‍ തൂകും മലര്‍ശരത്താലെ
ആശാചഞ്ചലം മാനസം

ചണ്ഡാല വഞ്ചിച്ചു നീ
ചതിയാല്‍ ഋഷീന്ദ്രനെ
കണ്ണുകള്‍ സഹസ്രങ്ങള്‍
നിന്‍ മെയ്യില്‍ മുളയ്ക്കട്ടെ

പതിയെ വഞ്ചിച്ചെന്ന ഘോരാപരാധത്തിനു്
പാറയായു് തീര്‍ന്നിടട്ടെ അഹല്യേ നീയീ കാട്ടില്‍

അപരാധിയല്ല ഞാന്‍ അവിടത്തെ പ്രിയപത്നി
അവിടന്നു നല്‍കണേ ശാപമോക്ഷം

ഒരു നാള്‍ വരും രാമന്‍ കല്ല്യാണധാമന്‍ തന്റെ
ചരണസ്പര്‍ശം കൊണ്ടു നാരിയായു്ത്തീരും വീണ്ടും

പാഹിപരാല്പര ശ്രീരാമാ
പാപനിവാരണ ശ്രീരാമാ
ശാപവിമോചനദായക രാഘവ
പദതളിര്‍ ശരണം ശ്രീരാമ
പാഹിപരാല്പര ശ്രീരാമാ
പാപനിവാരണ ശ്രീരാമാ
ഹരേ രാമ രാമ
ഹരേ രാമ രാമ

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on February 27, 2011

poonkozhi thannude koojanam kettille
poojaasamayamaay
unarunaru unarunaroo
(Poonkozhi..)

Om namo naaraayanaaya
Om namashivaaya
Om namo brahma devaaya

Priye ahalye priye ahalye
purappetta vazhi thanne madangiyallo
poojakarmmangal kazhichillallo
pularkaala snaanavum cheythillallo

rajani theernnillallo raakkili
paadeedunnu neelave rajani
madanan thookum malarsharathaale
aashaa chanchalam maanasam

chandaala vanchichu nee
chathiyaal risheendrane
kannukal sahasrangal
nin meyyil mulaykkatte

pathiye vanchichenna ghoraaparaadhathinu
paarayaay theernnidatte ahalye neeyee kaattil

aparaadhiyalla njan avidathe priya pathni
avidannu nalkane shapamoksham
oru naal varum raaman kalyanaraman thante
charanasparsham kondu naariyaay theerum veendum

paahi paraalpara sree raama
paapanivaarana sreeraama
shaapavimochanadaayakaa raaghava
padathalir sharanam sreeraama
paahi paraalpara sree raama
paapanivaarana sreeraama
hare raama raama
hare raama raama



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണേ കരളേ
ആലാപനം : പാപ്പുക്കുട്ടി ഭാഗവതർ, ശ്രീലത നമ്പൂതിരി   |   രചന : എം കെ ആർ പാട്ടയത്ത്   |   സംഗീതം : ബി എ ചിദംബരനാഥ്‌
ദേവാ നിന്‍ ചേവടികള്‍
ആലാപനം : ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
ചന്ദന വിശറിയുമായി
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
കടലാടി തേടി
ആലാപനം : ബി വസന്ത   |   രചന : കെടാമംഗലം സദാനന്ദന്‍   |   സംഗീതം : ബി എ ചിദംബരനാഥ്‌
ചന്ദ്രലേഖതൻ
ആലാപനം : ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌
സ്നേഹം തന്നുടെ
ആലാപനം : സത്യം   |   രചന : പി ഭാസ്കരൻ   |   സംഗീതം : ബി എ ചിദംബരനാഥ്‌