View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഗാഗുല്‍ത്താമലകളേ ...

ചിത്രംജീസസ്‌ (1973)
ചലച്ചിത്ര സംവിധാനംപി എ തോമസ്‌
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംകെ ജെ യേശുദാസ്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

gaagulthaa malakale
marangale.....mulchedikale....
marakkukillaa charithrasathyam
aa......

idathutholil kurishum peri
idariyidari malakal kayari
varikayaanaa devan

mulmudichoodiya muthani shirassumaay
shudhahridayan manushyaputhran
aanjaanju veezhum chaattavaaradiyettu
nilam pathikkunnu
aa.....

uyareyuyare kaalvari kunnilekkuzharippokum
thanayante yaathra kaanave kanyakamaathaavin
karaloru kaippuneerkkaasayaay

aa.....

prapancha paapangaluranju koodiya
bhaarameriya kurishumaay
pinneyum pinneyum veezhum naathanu
sheemonte kaikal sahaayikkunnu

thirumukhathetta murivile chorayum
karmadheeran thante thooverppum
dhanyaadhidhanya veronica
anuthaapathode thudaykkunnu
aa....

\"yarushalem puthrikal ningalenikkuvendi
kanneerozhukkaathe
ningalkkuvendi ningalude santhathikalkkuvendi
vilapikkuvin, enthennaal manushyar
pachamarathodiprakaaram cheythaal
unangiyathinodenthu cheyyaan madikkukayilla!\"

dharaniyil dharmavum neethiyum kaattiya
dhanyanaayeedumaa devante nirmalamaam kaikalil
kaarirumbaanikal aanjadikkunnu
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഗാഗുല്‍ത്താമലകളേ...മരങ്ങളേ.. മുള്‍ച്ചെടികളേ...
മറക്കുകില്ലാ ചരിത്രസത്യം....
ആ....

ഇടതുതോളില്‍ കുരിശും പേറി
ഇടറിയിടറി മലകള്‍ കയറി
വരികയാണാ ദേവന്‍

മുള്‍മുടിചൂടിയ മുത്തണിശിരസ്സുമായ്
ശുദ്ധഹൃദയന്‍ മനുഷ്യപുത്രന്‍
ആഞ്ഞാഞ്ഞു വീഴും ചാട്ടവാറടിയേറ്റു നിലം പതിക്കുന്നു
ആ.........

ഉയരെയുയരെ കാല്‍‌വരിക്കുന്നിലേക്കുഴറിപ്പോകും
തനയന്റെ യാത്ര കാണവേ കന്യകമാതാവിന്‍
കരളൊരു കൈപ്പുനീര്‍ക്കാസയായി
ആ........

പ്രപഞ്ച പാപങ്ങളുറഞ്ഞുകൂടിയ ഭാരമേറിയ കുരിശുമായ്
പിന്നെയും പിന്നെയും വീഴുന്‍ നാഥനെ
ശീമോന്റെ കൈകള്‍ സഹായിക്കുന്നു

തിരുമുഖത്തേറ്റ മുറിവിലെ ചോരയും
കര്‍മ്മധീരന്‍ തന്റെ തൂവേര്‍പ്പും
ധന്യാധിധന്യവെറോണിക്ക
അനുതാപത്തോടെ തുടയ്ക്കുന്നു

“യരുശലേം പുത്രികളേ നിങ്ങളെനിക്കുവേണ്ടി കണ്ണീരൊഴുക്കാതെ
നിങ്ങള്‍ക്കുവേണ്ടി,നിങ്ങളുടെ സന്തതികള്‍ക്കുവേണ്ടി വിലപിക്കുവിന്‍
എന്തെന്നാല്‍, മനുഷ്യര്‍,പച്ചമരത്തോടിപ്രകാരം ചെയ്താല്‍
ഉണങ്ങിയതിനോടെന്തു ചെയ്യാന്‍ മടിക്കുകയില്ല!”

ധരണിയില്‍ ധര്‍മ്മവും നീതിയും കാട്ടിയ
ധന്യനായീടുമാ ദേവന്റെ നിര്‍മ്മലമാം കൈകളില്‍
കാരിരുമ്പാണികള്‍ ആഞ്ഞടിക്കുന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

യഹൂദിയാ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജോസഫ്‌ കൃഷ്ണ
അത്യുന്നതങ്ങളില്‍ വാഴ്ത്തപ്പെടും (രാജാവിന്‍ രാജാവെഴുന്നെള്ളുന്നു)
ആലാപനം : പി ജയചന്ദ്രൻ, ബി വസന്ത, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജോസഫ്‌ കൃഷ്ണ
ഹോശാനാ
ആലാപനം : പി ജയചന്ദ്രൻ, പി ലീല, കെ പി ബ്രഹ്മാനന്ദൻ, കോറസ്‌   |   രചന : അഗസ്റ്റിന്‍ വഞ്ചിമല   |   സംഗീതം : ആലപ്പി രംഗനാഥ്
എന്റെ മുന്തിരിച്ചാറിനോ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ലൊറേയ [ബിറ്റ്]
ആലാപനം : കോറസ്‌   |   രചന :   |   സംഗീതം : കെ ജെ യേശുദാസ്