View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തശ്ശിക്കഥ പറഞ്ഞുറക്കാം ...

ചിത്രംമണവാട്ടി (1964)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

muthashikkadha paranjurakkaam
mutham thannunarthaam njaan
muthashikkadha paranjurakkaam
mutham thannunarthaam njaan

maalaakhamaarude kadha veno
magdalana mariyathin kadha veno (maalaakha)
mulkkireedam choodiya sreeyeshudevante
dukhathin kadha veno - kanmani
dukhathin kadha veno
(muthashi)

snehicha penkodikkaay shaajahaan theerthoru
smaaraka mandirathin kadha veno
(snehicha)
kanwaashramathile shakunthala thookiya
kanneerin kadha veno - kanmani
kanneerin kadha veno
(muthassi)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മുത്തശ്ശിക്കഥ പറഞ്ഞുറക്കാം
മുത്തം തന്നുണര്‍ത്താം ഞാന്‍
മുത്തശ്ശിക്കഥ പറഞ്ഞുറക്കാം
മുത്തം തന്നുണര്‍ത്താം ഞാന്‍

മാലാഖമാരുടെ കഥ വേണോ
മഗ്ദലന മറിയത്തിന്‍ കഥ വേണോ (മാലാഖ )
മുള്‍ക്കിരീടം ചൂടിയ ശ്രീയേശുദേവന്റെ
ദു:ഖത്തിന്‍ കഥ വേണോ - കണ്മണി
ദു:ഖത്തിന്‍ കഥ വേണോ
(മുത്തശ്ശി )

സ്നേഹിച്ച പെണ്‍കൊടിക്കായ് ഷാജഹാന്‍ തീര്‍ത്തൊരു
സ്മാരകമന്ദിരത്തിന്‍ കഥ വേണോ (സ്നേഹിച്ച )
കണ്വാശ്രമത്തിലെ ശകുന്തള തൂകിയ
കണ്ണീരിന്‍ കഥ വേണോ - കണ്മണി
കണ്ണീരിന്‍ കഥ വേണോ
(മുത്തശ്ശി )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇടയകന്യകേ പോവുക നീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അഷ്ടമുടിക്കായലിലെ
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പറക്കും തളികയില്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നീലവര്‍ണ്ണക്കണ്‍പീലികള്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ദേവതാരു പൂത്ത
ആലാപനം : എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ചുമ്മാതിരിയളിയാ
ആലാപനം : ഏ എല്‍ രാഘവന്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാട്ടിലെ കുയിലിന്‍
ആലാപനം : രേണുക   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ