View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വപ്നലേഖേ നിന്റെ ...

ചിത്രംഅങ്കത്തട്ട് (1974)
ചലച്ചിത്ര സംവിധാനംടി ആർ രഘുനാഥ്
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ, പി മാധുരി

വരികള്‍

Lyrics submitted by: Sreedevi Pillai

Swapnalekhe ninte swayamvara panthalil njan
Pushpaka pallakkil parannu vannu ente
Mangala sreedhala maala chaarthaan bhavaan
Malsarakkalariyil jayichu vannu (swapna)

Innente chithra harmmya poomukhathirunnoree
Indhrachaapam kulachu angu vannindrachaapam kulachu
Aa villin swarnna njaanil thodukkaan nee ninte
Poovambu tharumo bhoomi puthree
Aarya puthraa varoo ente
arkhya paadyaadikal sweekarikkoo
ooo......oo.........
(swapna)

Melaake poothu poothu njan thanneyoru
Vanamaalayaay maariyaalo?
Thaamara maalayaay maariyaalo?
Aa maala maarilittu nadakkun njaanente
Romaanchamaakum raaja puthree
Aarya puthra....varoo.... ente
anthappuram bhavaanalankarikkoo
oo......oo.......

(swapna)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

സ്വപ്നലേഖേ നിന്റെ സ്വയംവരപ്പന്തലില്‍ ഞാന്‍
പുഷ്പകപ്പല്ലക്കില്‍ പറന്നുവന്നു എന്റെ
മംഗളശീതളമാലചാര്‍ത്താന്‍ ഭവാന്‍
മത്സരക്കളരിയില്‍ ജയിച്ചുവന്നു

ഇന്നെന്റെ ചിത്രഹര്‍മ്മ്യ പൂമുഖത്തിരുന്നൊരീ
ഇന്ദ്രചാപം കുലച്ചൂ അങ്ങുവ-
ന്നിന്ദ്രചാപം കുലച്ചൂ
ആവില്ലിന്‍ സ്വര്‍ണ്ണഞാണില്‍ തൊടുക്കാന്‍ നീനിന്റെ
പൂവമ്പുതരുമോ ഭൂമിപുത്രീ?
ആര്യപുത്രാ വരൂ‍.. എന്റെ
അര്‍ഘ്യപദ്യാദികള്‍ സ്വീകരിക്കൂ...
ഓ...ഓ......
സ്വപ്നലേഖേ......

മേലാകെപൂത്തുപൂത്തു ഞാന്‍ തന്നെയൊരു വന
മാലയായ് മാറിയാലോ -താമര
മാലയായ് മാറിയാലോ?
ആമാല മാറിലിട്ടു നടക്കും ഞാനെന്റെ
രോമാഞ്ചമാകും രാജപുത്രീ
ആര്യപുത്രാ‍ വരൂ .... എന്റെ
അന്ത:പുരം ഭാവാനലങ്കരിക്കൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അല്ലിമലര്‍ക്കാവില്‍ വേലകണ്ടു
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തങ്കപ്പവൻ കിണ്ണം
ആലാപനം : പി മാധുരി, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അംഗനമാര്‍ മൗലേ അംശുമതി ബാലേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അങ്കത്തട്ടുകളുയര്‍ന്ന നാട്
ആലാപനം : പി ലീല, പി മാധുരി, അയിരൂര്‍ സദാശിവന്‍   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വള്ളുവനാട്ടിലെ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ