View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അന്തിമലരികൾ പൂത്തു ...

ചിത്രംനൈറ്റ്‌ ഡ്യൂട്ടി (1974)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനവയലാര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on October 2, 2009
അന്തിമലരികള്‍പൂത്തു പൂത്തു
സന്ധ്യാദീപം കസവുടുത്തു
തങ്കപ്പുലിനഖമോതിരം മൂടൂം
രണ്ടാം മുണ്ടുമായ് രാത്രിവന്നൂ

നി:ശ്ശബ്ദപുഷ്പം ചോദിച്ചൂ
നീയാരു നീയാരു സോമലതേ
തിങ്കള്‍പറഞ്ഞു ലജ്ജാലോലയാം
തിങ്കള്‍പറഞ്ഞു ലജ്ജാലോലയാം
നിന്നെക്കാണാന്‍ വന്നു ഞാന്‍

ഏകാന്തപുഷ്പം ചോദിച്ചു
എന്നോടെന്തിനീ മൂകരാഗം
തിങ്കള്‍പറഞ്ഞു നിന്റെയീമൌനം
തിങ്കള്‍പറഞ്ഞൂ നിന്റെയീമൌനം
സംഗീതമാക്കാന്‍ ഞാന്‍ വന്നൂ

ഗ്രാമീണപുഷ്പത്തിന്‍ ഗാനത്തില്‍
പ്രേമസൌരഭ്യം നിറഞ്ഞുനിന്നൂ
പൊന്നൊളിതിങ്കളിന്‍ കൈവലയങ്ങളില്‍
പൊന്നൊളിതിങ്കളിന്‍ കൈവലയങ്ങളില്‍
പൂവിന്റെ നാണമൊതുങ്ങിനിന്നു

----------------------------------

Added by devi pillai on October 2, 2009
anthimalarikal poothu poothu
sandhyadeepam kasavuduthu
thankappulinakha mothiram moodum
randam mundumay rathrivannu

nissabdapushpam chodichu
neeyaruneeyaru somalathe
thinkal paranju lajjalolayam
thinkal paranju lajjalolayam
ninnekkanan vannu njan

ekanthapushpam chodichu
ennodenthinee mookaragam
thinkal paranju ninteyeemounam
thinkal paranju ninteyeemounam
samgeethamakkan njan vannoo

graameenapushpathin ganatil
premasourabhyam niranjuninnu
ponnolithinkalin kaivalayathil
poovintenanamotungininnu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വില്വമംഗലം കണ്ടു
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ശ്രീമഹാഗണപതി
ആലാപനം : കോറസ്‌, ജയശ്രീ, ശ്രീലത നമ്പൂതിരി   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആയിരം മുഖങ്ങൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഇന്നു നിന്റെ യൌവ്വനത്തിനേഴഴക്
ആലാപനം : എല്‍ ആര്‍ ഈശ്വരി, അമ്പിളി, ശ്രീലത നമ്പൂതിരി   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മനസ്സൊരു ദേവിക്ഷേത്രം
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പുഷ്പസായകാ നിൻ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി