View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കദളി കണ്‍കദളി ...

ചിത്രംനെല്ല് (1974)
ചലച്ചിത്ര സംവിധാനംരാമു കാര്യാട്ട്
ഗാനരചനവയലാര്‍
സംഗീതംസലില്‍ ചൗധരി
ആലാപനംലത മങ്കേഷ്ക്കര്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kadali kankadali chenkadali pooveno
kavilil poomadamulloru penpoo veno pookkaaraa

mukalil jhilu jhilu jhilu jhinkilamode
mukilpoo vidarthum ponkudakkeezhe
varille nee vanamaalee
tharille thaamarathaali
theyyaare theyaare thaare
(kadali)

kilikal vala kilukkana valliyurkkaavil
kalabham pozhiyum kikkilikkoottil
urangum nithyamen moham
unarthum vannoru naanam
theyyaare theyaare thaare
(kadali)

mulaykkum kulurmukhakkuru muthukal pole
mulamboo mayangum kunninu thaazhe
ninakkee thoovalu mancham
nivarthi veendumen nencham
theyyaare theyaare thaare
(kadali)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കദളി കണ്‍കദളി ചെങ്കദളി പൂ വേണോ..
കവിളില്‍ പൂമദമുള്ളൊരു പെണ്‍‌പൂ വേണോ പൂക്കാരാ...(2)

മുകളില്‍ ഝിലു ഝിലു ഝിലു ഝിങ്കിലമോടെ
മുകില്‍പ്പൂ വിടര്‍ത്തും പൊന്‍‌കുടക്കീഴേ....(2)
വരില്ലേ നീ വനമാലീ തരില്ലേ താമരത്താലി
തെയ്യാരെ തെയ്യാരെ താരേ.....
(കദളി)

കിളികള്‍ വളകിലുക്കണ വള്ളിയൂര്‍ക്കാവില്‍
കളഭം പൊഴിയും കിക്കിളിക്കൂട്ടില്‍(2)
ഉറങ്ങും നിത്യമെന്‍ മോഹം
ഉണര്‍ത്തും വന്നൊരു നാണം
തെയ്യാരെ തെയ്യാരെ താരേ.....
(കദളി)

മുളയ്ക്കും കുളുര്‍ മുഖക്കുരു മുത്തുകള്‍പോലെ
മുളമ്പൂ മയങ്ങും കുന്നിനു താഴേ...(2)
നിനക്കീ തൂവലു മഞ്ചം
നിവര്‍ത്തീ വീണ്ടുമെന്‍ നെഞ്ചം
തെയ്യാരെ തെയ്യാരെ താരേ.....
(കദളി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാടു കുളിരണു [കല്യാണ പ്രായത്തിൽ പെണ്ണുങ്ങൾ ചൂടുന്ന]
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
ചെമ്പാ ചെമ്പാ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌, മന്നാഡേ   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി