കാടു കുളിരണു [കല്യാണ പ്രായത്തിൽ പെണ്ണുങ്ങൾ ചൂടുന്ന] ...
ചിത്രം | നെല്ല് (1974) |
ചലച്ചിത്ര സംവിധാനം | രാമു കാര്യാട്ട് |
ഗാനരചന | വയലാര്‍ |
സംഗീതം | സലില്‍ ചൗധരി |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical O...hoy...aaa... kaadu kuliranu koodu kuliranu maariloru pidi choodundo O..o..o.. kalyaana praayathil pennungal choodunna kanmadappoo kannampoovundo koode vanne po aankili choodu thanne po..(kalyaana) kannimanninte poomey maanam maarodu cherthu punchanellinte naanam manju moodippothinju...innu raavil ninte vellichirakukal thullunna thirunellikkaattil chundil nee kothi nalkunna njaavalppazhathinu vannu... vannu njaan (hoy...kaadu kuliranu) kayyil thenkuzhalundo kaattu thekkin chaarundo aattu theerathilaano kaavalmaadathilaano...nin mayakkam thinkal ponnin kalappa konduzhuthitta vayanaadan mannil aarumaarum vithaykkaatha muthu vithaykkuvaan poroo poroo nee (hoy...kaadu kuliranu) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഓ....ഹോയ്... ഹാ കാടു കുളിരണ് കൂടു കുളിരണ് മാറിലൊരുപിടി ചൂടുണ്ടോ..... ഓ.... ഓ.. ഓ..... കല്യാണപ്രായത്തില്‍ പെണ്ണുങ്ങള്‍ ചൂടുന്ന കന്മദപ്പൂ കണ്ണമ്പൂവുണ്ടോ കൂടെവന്നേ പോ ആണ്‍കിളീ ചൂടു തന്നേ പോ....(കല്യാണ) കന്നിമണ്ണിന്റെ പൂമെയ് മാനം മാറോടു ചേര്‍ത്തു.. പുഞ്ചനെല്ലിന്റെ നാണം മഞ്ഞുമൂടിപ്പൊതിഞ്ഞു.... ഇന്നുരാവില്‍ നിന്റെ വെള്ളിച്ചിറകുകള്‍ തുള്ളുന്ന തിരുനെല്ലിക്കാട്ടില്‍ ചുണ്ടില്‍ നീ കൊത്തി നല്‍കുന്ന ഞാവല്‍പ്പഴത്തിനു വന്നൂ... വന്നു ഞാന്‍....... (ഹോയ് ..കാടു കുളിരണ് ) കയ്യില്‍ തേന്‍കുഴലുണ്ടോ കാട്ടുതേക്കിന്‍ ചാറുണ്ടോ ആറ്റുതീരത്തിലാണോ കാവല്‍മാടത്തിലാണോ... നിന്‍ മയക്കം തിങ്കള്‍പ്പൊന്നിന്‍ കലപ്പകൊണ്ടുഴുതിട്ട വയനാടന്‍ മണ്ണില്‍ ആരുമാരും വിതയ്ക്കാത്ത മുത്തു വിതയ്ക്കുവാന്‍ പോരൂ.... പോരു നീ.... (ഹോയ്... കാടു കുളിരണ് ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കദളി കണ്‍കദളി
- ആലാപനം : ലത മങ്കേഷ്ക്കര്‍ | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി
- ചെമ്പാ ചെമ്പാ
- ആലാപനം : പി ജയചന്ദ്രൻ, കോറസ്, മന്നാഡേ | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി
- നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി