View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെണ്ടുമല്ലി ...

ചിത്രംനടീനടന്മാരെ ആവശ്യമുണ്ടു് (1974)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനവയലാര്‍
സംഗീതംആര്‍ കെ ശേഖര്‍
ആലാപനംപി സുശീല

വരികള്‍

Added by parvathy venugopal on September 19, 2009
ചെണ്ടുമല്ലീ -
ചന്ദ്രമദം കുമ്പിളില്‍ നിറക്കും ചെണ്ടുമല്ലീ നിന്റെ
ചെല്ലക്കുടിലിലും പെണ്ണുകാണാനൊരു
ചെറുപ്പക്കാരന്‍ വന്നുവോ ചെണ്ടുമല്ലീ

പച്ചിലക്കതകിന്‍ മറവില്‍ നിന്നു നീ
ലജ്ജാരഹസ്യമായ് പൂത്തുവോ
പാതി വിടര്‍ന്ന നിന്‍ ഇടത്തുകണ്മണികള്‍
പതറിപ്പതറി തുടിച്ചുവോ - നീ
പവിഴക്കൈനഖം കടിച്ചുവോ -
നഖം കടിച്ചുവോ (ചെണ്ടുമല്ലീ)

പൂമുഖത്തളത്തിന്‍ നടുവില്‍ നിന്നൊരു
പുഷ്പശരം മാറില്‍ കൊണ്ടുവോ
യാത്ര പറഞ്ഞവന്‍ പുറപ്പെടും നേരം
ഇനിയും കാണാന്‍ കൊതിച്ചുവോ - നിന്‍
മനസ്സില്‍ യൌവനം മദിച്ചുവോ - (ചെണ്ടുമല്ലീ)

----------------------------------

Added by Susie on May 20, 2010
chendumallee

chandramadam kumbilil niraykkum chendumallee- ninte
chellakkudililum pennu kaanaanoru
cheruppakkaaran vannuvo
chendumallee...chendumallee

pachilakkathakin maravil ninnu nee
lajjaarahasyamaay poothuvo
paathi vidarnna nin idathu kanmanikal
patharippathari thudichuvo - nee
pavizhakkainakham kadichuvo
nakham kadichuvo (chendumallee)

poomuka thalathin nadivil ninnoru
pushpasharam maaril konduvo
yaathra paranjavan purappedum neram
iniyum kaanaan kothichuvo - nin
manassil youvanam madichuvo (chendumallee)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാഹി ജഗദംബികേ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കുമാരി രാജലക്ഷ്മി   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
ചഞ്ചലമിഴി
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ഗോപാലകൃഷ്ണൻ   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
വൃന്ദാവനം ഇതു
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
സുമുഖി സുന്ദരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
പച്ച നെല്ലിക്ക
ആലാപനം : പി ജയചന്ദ്രൻ, കസ്തൂരി, ഗോപാലകൃഷ്ണൻ   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍