View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാഗമായ് ഞാന്‍ വിരുന്നു വരാം ...

ചിത്രംമധുരപ്പതിനേഴ് (1975)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎ ടി ഉമ്മര്‍
ആലാപനംപി മാധുരി

വരികള്‍

Added by venu on September 17, 2010

രാഗമായ് ഞാന്‍ വിരുന്നു വരാം
വീണേ തന്ത്രികള്‍ തൊടുത്തു തരൂ
പൂജാമലരായ് വിരുന്നു വരാം
ദേവാ നിന്‍ കോവില്‍ തിരുനടയില്‍ ..തിരുനടയില്‍
(രാഗമായ്)

നിന്റെ വനിയില്‍ ഭാവന തന്നുടെ
നിത്യവസന്തമായ് ഞാന്‍ വിടരാം ആ... ആ..
നിന്റെ വീഥിയില്‍ സ്വപ്നദീപ്തിതന്‍
സ്വര്‍ഗ്ഗതാരമായ് ഞാനുദിക്കാം
രാഗതരംഗം ചിരിക്കും കടലില്‍
നമ്മുടെ തോണിയൊഴുക്കാം
(രാഗമായ്)

നിന്റെ സിരകളില്‍ നിര്‍വൃതി തന്നുടെ
മന്ത്രഗാനമായ് ഞാനലിയാം ആ.... ആ...
നിന്റെ ചിന്തയില്‍ പ്രേമലഹരിതന്‍
കാന്തശക്തിയായ് ഞാനൊഴുകാം
നീലവെളിച്ചം നിറയും മണിയറ
തോരണം ചാര്‍ത്തിയൊരുക്കാം
(രാഗമായ്)

----------------------------------

Added by devi pillai on November 4, 2010

raagamaay njan virunnuvaraam
veene thanthrikal thoduthu tharu
poojaamalaraay virunnuvaram
deva nin kovil thirunadayil
thirunadayil

ninte vaniyil bhavanathannude
nithyavasanthamaay njan vidaraam
aa..............
ninte veedhiyil swapna deepthithan
swarggathaaramaay njanudikkam
raagatharangam chirikkum kadalil
nammude thoniyozhukkaam

ninte sirakalil nirvrithi thannude
manthragaanamaay njanaliyam
aa......
ninte chinthayil premalaharithan
kaanthashakthiyaay njanozhukam
neelavelicham nirayum maniyara
thoranam chaarthiyorukkaam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉദയകാഹളം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
അജ്ഞാത പുഷ്പമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
മൽസരം മൽസരം
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
അനന്തപുരം കാട്ടിലേ
ആലാപനം : കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
പുഷ്പങ്ങൾ ഭൂമിയിലേ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ബി വസന്ത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
ഉപരോധം കൊണ്ടു നാം
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍