View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനസവീണയില്‍ ...

ചിത്രംകല്യാണപ്പന്തല്‍ (1975)
ചലച്ചിത്ര സംവിധാനംഡോ ബാലകൃഷ്ണന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ സി വര്‍ഗീസ്‌ കുന്നം‌കുളം

വരികള്‍

Added by devi pillai on February 17, 2009
മാനസവീണയില്‍ നീയൊന്നു തൊട്ടു
മണിനാദമന്ദാരം പൂവിട്ടു
തന്ത്രികള്‍ക്കെല്ലാം ഒരേയൊരു താളം
ഒരേയൊരു രാഗം അനുരാഗം

മധുമാസം പോലെ നീ വന്നണഞ്ഞു
മധുരപ്രതീക്ഷകള്‍ മലരണിഞ്ഞു
അണയാതെന്‍ ഹൃദയത്തില്‍ തെളിഞ്ഞുനില്ക്കും
അഴകേനീ കൊളുത്തിയ പ്രണയദീപം
മാനസവീണയില്‍ .......

ആയിരം വസന്തത്തിന്‍ പൂക്കളെല്ലാം
ആമലര്‍മിഴികളില്‍ ഒതുങ്ങിനിന്നു
മറയാതെന്‍ ഹൃദയത്തില്‍ നിറഞ്ഞു നില്ക്കും
മനസ്സില്‍ നീയുണര്‍ത്തിയ മധുരസ്വപ്നം
മാനസവീണയില്‍ .....


----------------------------------

Added by devi pillai on February 17, 2009
maanasaveenayi neeyonnu thottu
maninaada mandaram poovittu
thanthrikalkkellam oreyoru thaalam
oreyoru raagam anuraagam

madhumasam pole nee vannananju
madhurapratheekshakal malaraninju
anayaathen hridayathil thelinju nilkkum
azhake nee koluthiya pranaya deepam
maanasaveenayil.....

aayiram vasanthathin pookkalellam
aamalarmizhikalil othungininnu
marayathen hridayathil niranju nilkkum
manassil neeyunarthiya madhuraswapnam
maanasaveenayil......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മയ്യെഴുതി കറുപ്പിച്ച
ആലാപനം : കെ സി വര്‍ഗീസ്‌ കുന്നം‌കുളം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എ ടി ഉമ്മര്‍
മണവാട്ടിപ്പെണ്ണിനല്ലോ
ആലാപനം : കോറസ്‌, ഉഷ വേണുഗോപാല്‍   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : എ ടി ഉമ്മര്‍
ഒരു മധുരിക്കും വേദനയോ
ആലാപനം : പി സുശീല   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എ ടി ഉമ്മര്‍
ചഞ്ചല ചഞ്ചല നയനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എ ടി ഉമ്മര്‍
സ്വര്‍ണ്ണാഭരണങ്ങളിലല്ലാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എ ടി ഉമ്മര്‍