View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വൃതം കൊണ്ടു മെലിഞ്ഞൊരു ...

ചിത്രംചുവന്ന സന്ധ്യകള്‍  (1975)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Lyrics submitted by: Indu Ramesh

Vrutham kondu melinjoru shashti nilaavinu
verutheyaavumo moham
vishakkum manssumaay thapassirunnaalum
viphalamaavumo dhyaanam...
(vrutham... )

kaattu chalikkaatha karutha pakshathile raathrikalil
avalude mounathin madhura sangeethangal
ozhuki parannirunnu..
athu kettu thudikkenda hrudayam maathram
chevi pothi urangunnu
chevi pothi urangunnu...
(vrutham... )

poothu parakkunna velutha pakshathile raathrikalil
avalude naadhante methiyadi shabdangal
akalathalanjirunnu...
athu kandu vidarenda hrudayam maathram
mizhi pothiyurangunnu
mizhi pothiyurangunnu...
(vrutham... )
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വ്രതം കൊണ്ടുമെലിഞ്ഞൊരു ഷഷ്ഠിനിലാവിനു
വെറുതെയാവുമോ മോഹം?
വിശക്കും മനസ്സുമായ് തപസ്സിരുന്നാലും
വിഫലമാവുമോ ധ്യാനം?

കാറ്റു ചലിക്കാത്ത കറുത്തപക്ഷത്തിലെ രാത്രികളില്‍
അവളുടെ മൌനത്തിന്‍ മധുരസംഗീതങ്ങള്‍
ഒഴുകിപ്പരന്നിരുന്നു....
അതുകേട്ടു തുടിക്കേണ്ട ഹൃദയം മാത്രം
ചെവിപൊത്തി ഉറങ്ങുന്നു
(വ്രതം കൊണ്ടുമെലിഞ്ഞൊരു ..)

പൂത്തുപറക്കുന്ന വെളുത്തപക്ഷത്തിലെ രാത്രികളില്‍
അവളുടെ നാഥന്റെ മെതിയടി ശബ്ദങ്ങള്‍
അകലത്തലഞ്ഞിരുന്നൂ..
അതുകണ്ടുവിടരേണ്ട ഹൃദയം മാത്രം മിഴിപൊത്തിയുറങ്ങുന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇതിഹാസങ്ങൾ ജനിക്കും
ആലാപനം : ശ്രീകാന്ത്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പൂവുകൾക്കു പുണ്യകാലം
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അച്യുതാനന്ദ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കാളിന്ദി കാളിന്ദി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നൈറ്റിംഗേലേ
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ