View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Hridayathin Romaancham ...

MovieUtharaayanam (1975)
Movie DirectorG Aravindan
LyricsG Kumarapilla
MusicK Raghavan
SingersKJ Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

hridayathin romaancham swararaaga gangayaay
pakarunna maniveena mookamaayi
(hridayathin)

thakarunna thanthuvil thalaraatheyennennum
thazhukunna kaikal kuzhanju poyi
madhumaasa melathin anthyathil nerthoru
thirasheela mandamaay oornnuveezhke
Aa ..Aa...
(hridayathin..)

avasaana divasathil avasaana nimishathil
adarunna paathiraa poovu pole
aarorumoraathen hridayathil thala chaaychen
aaromalaalinnurakkamaayi
oru nertha chalanathin nizhal polumethaatho-
ravasaana nidrayil aandu poyi
(hridayathin..)
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഹൃദയത്തിൻ രോമാഞ്ചം സ്വരരാഗഗംഗയായ്
പകരുന്ന മണിവീണ മൂകമായീ...
(ഹൃദയത്തിൻ... )

തകരുന്ന തന്തുവില്‍ തളരാതെയെന്നെന്നും
തഴുകുന്ന കൈകള്‍ കുഴഞ്ഞുപോയി
മധുമാസമേളത്തിന്‍ അന്ത്യത്തില്‍ നേര്‍ത്തൊരു
തിരശ്ശീല മന്ദമായ് ഊര്‍ന്നുവീഴ്കേ...
ആ... ആ‍... ആ... ആ‍... ആ...

ഹൃദയത്തിൻ രോമാഞ്ചം സ്വരരാഗഗംഗയായ്
പകരുന്ന മണിവീണ മൂകമായീ...

അവസാനദിവസത്തിൽ‍ അവസാനനിമിഷത്തില്‍
അടരുന്ന പാതിരാപ്പൂവു പോലേ..
ആരോരുമോരാതെന്‍ ഹൃദയത്തില്‍ തല ചായ്ച്ചെൻ‍
ആരോമലാളിന്നുറക്കമായി..
ഒരു നേര്‍ത്ത ചലനത്തിന്‍ നിഴല്‍ പോലുമെത്താത്തോ-
രവസാനനിദ്രയില്‍ ആണ്ടുപോയി...

ഹൃദയത്തിൻ രോമാഞ്ചം സ്വരരാഗഗംഗയായ്
പകരുന്ന മണിവീണ മൂകമായീ...


Other Songs in this movie

Radhavadana Vilokana
Singer : KP Brahmanandan   |   Lyrics :   |   Music : K Raghavan
Sreemahaaganesha Sthothram (Pancharathna)
Singer : PB Sreenivas   |   Lyrics :   |   Music : K Raghavan
Kulippaanaay
Singer : KP Brahmanandan, Chorus   |   Lyrics :   |   Music : K Raghavan