ഹൃദയത്തിന്‍ രോമാഞ്ചം ...
ചിത്രം | ഉത്തരായണം (1975) |
ചലച്ചിത്ര സംവിധാനം | ജി അരവിന്ദൻ |
ഗാനരചന | ജി കുമാരപിള്ള |
സംഗീതം | കെ രാഘവന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical hridayathin romaancham swararaaga gangayaay pakarunna maniveena mookamaayi (hridayathin) thakarunna thanthuvil thalaraatheyennennum thazhukunna kaikal kuzhanju poyi madhumaasa melathin anthyathil nerthoru thirasheela mandamaay oornnuveezhke Aa ..Aa... (hridayathin..) avasaana divasathil avasaana nimishathil adarunna paathiraa poovu pole aarorumoraathen hridayathil thala chaaychen aaromalaalinnurakkamaayi oru nertha chalanathin nizhal polumethaatho- ravasaana nidrayil aandu poyi (hridayathin..) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ഹൃദയത്തിൻ രോമാഞ്ചം സ്വരരാഗഗംഗയായ് പകരുന്ന മണിവീണ മൂകമായീ... (ഹൃദയത്തിൻ... ) തകരുന്ന തന്തുവില്‍ തളരാതെയെന്നെന്നും തഴുകുന്ന കൈകള്‍ കുഴഞ്ഞുപോയി മധുമാസമേളത്തിന്‍ അന്ത്യത്തില്‍ നേര്‍ത്തൊരു തിരശ്ശീല മന്ദമായ് ഊര്‍ന്നുവീഴ്കേ... ആ... ആ... ആ... ആ... ആ... ഹൃദയത്തിൻ രോമാഞ്ചം സ്വരരാഗഗംഗയായ് പകരുന്ന മണിവീണ മൂകമായീ... അവസാനദിവസത്തിൽ അവസാനനിമിഷത്തില്‍ അടരുന്ന പാതിരാപ്പൂവു പോലേ.. ആരോരുമോരാതെന്‍ ഹൃദയത്തില്‍ തല ചായ്ച്ചെൻ ആരോമലാളിന്നുറക്കമായി.. ഒരു നേര്‍ത്ത ചലനത്തിന്‍ നിഴല്‍ പോലുമെത്താത്തോ- രവസാനനിദ്രയില്‍ ആണ്ടുപോയി... ഹൃദയത്തിൻ രോമാഞ്ചം സ്വരരാഗഗംഗയായ് പകരുന്ന മണിവീണ മൂകമായീ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രാധാവദന വിലോകന
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : | സംഗീതം : കെ രാഘവന്‍
- ശ്രീമഹാഗണേശ സ്തോത്രം (പഞ്ചരത്ന)
- ആലാപനം : പി ബി ശ്രീനിവാസ് | രചന : | സംഗീതം : കെ രാഘവന്‍
- കുളിപ്പാനായ്
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കോറസ് | രചന : | സംഗീതം : കെ രാഘവന്‍