അഭിലാഷമോഹിനി ...
ചിത്രം | ഭാര്യ ഇല്ലാത്ത രാത്രി (1975) |
ചലച്ചിത്ര സംവിധാനം | ബാബു നന്തൻകോട് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി, ശ്രീകാന്ത് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത് |
വരികള്‍
Added by jayalakshmi.ravi@gmail.com on February 14, 2010 അഭിലാഷമോഹിനി അമൃതവാഹിനി ആയിരം ജന്മങ്ങളായി നീ എന്നിലെ ആത്മാവിന്‍ ചൈതന്യമല്ലേ അഭിലാഷമോഹിനി.... നിന്‍ മടിയില്‍ ഞാന്‍ തലചായ്ക്കുമ്പോള്‍ നീ രാഗരാജീവമാകും നിന്‍ മിഴിമുത്തുകള്‍ ഈ വിശ്വസ്നേഹത്തിന്‍ പൊന്‍കതിര്‍ പൂക്കളായ് മാറും നീയല്ലാതൊരു സത്യമുണ്ടോ നീയില്ലെങ്കില്‍ ഞാനുണ്ടോ (അഭിലാഷമോഹിനി....) എന്‍ വിരിമാറില്‍ നീ മുഖമണയ്ക്കുമ്പോള്‍ നീ മോഹമാലിനിയാകും നിന്നധരങ്ങളില്‍ ഈ വിശ്വചൈതന്യ - ചന്ദ്രിക പാല്‍ത്തിര പാടും നീയല്ലാതൊരു സത്യമുണ്ടോ നീയില്ലെങ്കില്‍ ഞാനുണ്ടോ (അഭിലാഷമോഹിനി....) ---------------------------------- Added by jayalakshmi.ravi@gmail.com on February 14, 2010 Abhilaashamohini amruthavaahini aayiram janmangalaayi nee ennile aathmaavin chiathanyamalle... abhilaashamohini.... nin matiyil njaan thalachaaykkumbol nee raagaraajeevamaakum nin mizhimuthukal ee vishwasnehathin ponkathirppookkalaay maarum neeyallaathoru sathyamundo neeyillenkil njaanundo (abhilaashamohini....) en virimaaril nee mukhamanaykkumbol nee mohamaaliniyaakum ninnadharangalil ee vishwachiathanya- chandrika paalthira paatum neeyallaathoru sathyamundo neeyillenkil njaanundo (abhilaashamohini....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഈ ദിവ്യസ്നേഹത്തിന്‍ രാത്രി
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- താരുണ്യത്തിൻ പുഷ്പകിരീടം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- രാത്രിതൻ സഖി ഞാൻ
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ
- സംഗീതം തുളുമ്പും
- ആലാപനം : പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ജി ദേവരാജൻ