View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാത്രിതൻ സഖി ഞാൻ ...

ചിത്രംഭാര്യ ഇല്ലാത്ത രാത്രി (1975)
ചലച്ചിത്ര സംവിധാനംബാബു നന്തൻ‌കോട്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Added by jayalakshmi.ravi@gmail.com on February 14, 2010

രാത്രിതന്‍ സഖി ഞാന്‍ ഒരു രാജനര്‍ത്തകി ഞാന്‍
രാഗമറിയാതാരോ പാടിയ ഗാനപല്ലവി ഞാന്‍
ഒരു ഗാനപല്ലവി ഞാന്‍....

വിടരും മാദകഗന്ധം കവരാന്‍
വിരുന്നുകാരായ് പോരൂ
കാറ്റുപോലെ വരൂ കുളിര്‍-
കാറ്റലപോലെ വരൂ
നിമിഷങ്ങള്‍ ഈ നിമിഷങ്ങള്‍
തിരിച്ചു വരാത്ത യാത്രക്കാര്‍
ഈ നിശ നമ്മുടെ സ്വര്‍ഗ്ഗം
പോരൂ...പോരൂ...ആസ്വദിയ്ക്കൂ....
(രാത്രിതന്‍ സഖി....)

ഉണരും രാവിന്‍ യവനിക നീക്കാം
മണിയറ തേടി പോരൂ
പാട്ടുപാടി വരൂ പല പാട്ടുകള്‍ പാടി വരൂ
ദീപങ്ങള്‍ ഈ ദീപങ്ങള്‍
ചിരിച്ചു മരിയ്ക്കും കാവല്‍ക്കാര്‍
ഈ നിശ നമ്മുടെ സ്വര്‍ഗ്ഗം
പോരൂ...പോരൂ...ആസ്വദിയ്ക്കൂ....
(രാത്രിതന്‍ സഖി....)
രാത്രിതന്‍ സഖി ഞാന്‍...... 

----------------------------------

Added by jayalakshmi.ravi@gmail.com on February 14, 2010

Raathrithan sakhi njaan oru raajanarthaki njaan
raagamaariyaathaaro paatiya gaanapallavi njaan
oru gaanapallavi njaan....

vitarum maadakagandham kavaraan
virunnukaaraay poroo
kaattupole varoo kulir-
kaattalapole varoo
nimisahngal ee nimishangal
thirichuvaraatha yaathrakkaar
ee nisha nammute swarggam
poroo poroo aaswadikkoo....
(raathrithan sakhi....)

unarum raavin yavanika neekaam
maniyara theti poroo
paattu paativaroo pala
paattukal paativaroo
deepangal ee deepangal
chirichu mariykkum kaavalkkaar
ee nisha nammute swarggam
poroo poroo aaswadikkoo....
(raathrithan sakhi....)
raathrithan sakhi njaan....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ ദിവ്യസ്നേഹത്തിന്‍ രാത്രി
ആലാപനം : പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
അഭിലാഷമോഹിനി
ആലാപനം : പി മാധുരി, ശ്രീകാന്ത്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
താരുണ്യത്തിൻ പുഷ്പകിരീടം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
സംഗീതം തുളുമ്പും
ആലാപനം : പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ