View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചന്ദ്രകളഭം ...

ചിത്രംകൊട്ടാരം വില്‍ക്കാനുണ്ടു് (1975)
ചലച്ചിത്ര സംവിധാനംകെ സുകുമാരന്‍ നായര്‍ (കെ സുകു)
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Sreedevi Pillai

Chandra kalabham chaarthiyurangum theeram
Indra dhanusin thooval pozhiyum theeram
Ee manohara theerathu tharumo
iniyoru janmam koodi
Enikkini oru janmam koodi
Chandra kalabham chaarthiyurangum theeram
Indra dhanusin thooval pozhiyum theeram(2)

Eeevarna surabhiyam bhoomiyilallathe
Kaamuka hrudayangalundo..(2)
Sandhyakalundo chandrikayundo
gandharva geethamundo
Vasundhare…vasundhare
kothi theerum vare ivide premichu marichavarundo

Chandra kalabham chaarthiyurangum theeram
Indra dhanusin thooval pozhiyum theeram
Ee manohara theerathu tharumo
iniyoru janmam koodi
Enikkini oru janmam koodi
വരികള്‍ ചേര്‍ത്തത്: സുരേഷ്

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
ഈ മനോഹരതീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി (ചന്ദ്രകളഭം)


ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ
മാനസ സരസ്സുകളുണ്ടോ?
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
സ്വർണ്ണ മരാളങ്ങളുണ്ടോ
വസുന്ധരേ...വസുന്ധരേ..
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ? (ചന്ദ്രകളഭം)


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ?(2)
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധര്‍വഗീതമുണ്ടോ?
വസുന്ധരേ...വസുന്ധരേ...
കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?
(ചന്ദ്രകളഭം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദ്രകളഭം
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നീലക്കണ്ണുകളോ.. തൊട്ടേനെ ഞാന്‍
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഭഗവാൻ ഭഗവാൻ
ആലാപനം : അയിരൂര്‍ സദാശിവന്‍, ശ്രീകാന്ത്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വിസ്കി കുടിക്കാൻ
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
സുകുമാര കലകൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ജന്മദിനം ജന്മദിനം
ആലാപനം : പി മാധുരി, അയിരൂര്‍ സദാശിവന്‍, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ