View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെള്ളിത്തേന്‍ കിണ്ണം ...

ചിത്രംപെണ്‍പട  (1975)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംആര്‍ കെ ശേഖര്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by parvathy venugopal on September 5, 2009
വെള്ളിത്തേന്‍ കിണ്ണം പോല്‍
വെണ്ണക്കല്‍ ശില്പം പോല്‍
തുള്ളിയരികത്തു വന്ന പെണ്ണേ
ശൃംഗാരം മാറത്ത് ശ്രീവത്സം ചാര്‍ത്തിയ
ശ്രീകലയാം പഞ്ചമിനിലാവേ (വെള്ളിത്തേന്‍)

മനസ്സിനുള്ളില്‍ വിടര്‍ന്നു
മലര്‍ക്കിനാവില്‍ തെളിഞ്ഞു
മനസ്സിനുള്ളില്‍ വിടര്‍ന്നു
മലര്‍ക്കിനാവില്‍ തെളിഞ്ഞു
മധുരം എനിക്കു നീ പകര്‍ന്നു
നിന്നെ ഞാനെന്‍ മനോരഥദേവതയാക്കും
മഹാലക്ഷ്മിയാക്കും (വെള്ളിത്തേന്‍)

കരളിനുള്ളില്‍ പടര്‍ന്നു
കുളിര്‍നിലാവില്‍ തളിര്‍ത്തു
കരളിനുള്ളില്‍ പടര്‍ന്നു
കുളിര്‍നിലാവില്‍ തളിര്‍ത്തു
ലഹരി എനിക്കു നീ ചൊരിഞ്ഞു
നിന്നെ ഞാനെന്‍ മദാലസമോഹിനിയാക്കും
ഭാഗ്യലക്ഷ്മിയാക്കും (വെള്ളിത്തേന്‍)

----------------------------------

Added by Susie on September 28, 2009
vellithen kinnam pol vennakkal shilpam pol
thulliyarikathu vanna penne
shringaaram maarathu shreevalsam chaarthiya
shreekalayaam panchami nilaave (vellithen)

manassinullil vidarnnu
malarkkinaavil thelinju (manassinullil)
madhuram enikku nee pakarnnu
ninne njaanen manoradha devathayaakkum
mahaalakshmiyaakkum (vellithen)

karalinnullil padarnnu
kulirnilaavil thalirthu (karalinnullil)
lahari enikku nee chorinju
ninne njaanen madaalasa mohiniyaakkum
bhagyalakshmiyaakkum (vellithen)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനം പളുങ്കു
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
തേഞ്ചോല കിളി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
നോക്കു തെരിയുമോടാ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, മനോഹരന്‍   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍