

വസന്തം മറഞ്ഞപ്പോള്‍ ...
ചിത്രം | ഞാന്‍ നിന്നെ പ്രേമിക്കുന്നു (1975) |
ചലച്ചിത്ര സംവിധാനം | കെ എസ് ഗോപാലകൃഷ്ണന്‍ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ ജെ യേശുദാസ്, എല്‍ ആര്‍ അഞ്ജലി |
വരികള്‍
Lyrics submitted by: Sreedevi Pillai vasantham maranjappol vaikeettodivanna vana valli kudilile mulla poove nithya kaamuki nee nin swapnavumay ithranaalithranaalengu poyi ethu maaya yavanikaykkappuram saadara chithayaay neeyirunnu hemantha rajanithan kambalam puthachu etho thamassil nee mayangi (2) ninprema parimala laharikalaalay sampoornamaavatte parisarangal ninnude naivedya maadhuri rasathaal enne thanne njaan marannotte (2) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വസന്തം മറഞ്ഞപ്പോള്‍ വൈകീട്ടോടിവന്ന വനവല്ലിക്കുടിലിലെ മുല്ലപ്പൂവേ നിത്യകാമുകി നീ നിന്‍ സ്വപ്നവുമായ് ഇത്രനാളിത്രനാളെങ്ങുപോയീ ഏതുമായാ യവനികയ്ക്കപ്പുറം ശാരദചിത്തയായ് നീയിരുന്നു ഹേമന്തരജനിതന്‍ കംബളം പുതച്ചു ഏതോ തമസ്സില്‍ നീ മയങ്ങീ നിന്‍പ്രേമ പരിമള ലഹരികളാലെ സമ്പൂര്‍ണ്ണമാവട്ടെ പരിസരങ്ങള്‍ നിന്നുടെ നൈവേദ്യ മാധുരി രസത്താല്‍ എന്നെത്തന്നെഞാന്‍ മറന്നോട്ടെ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ധൂം ധൂമാനന്ദ
- ആലാപനം : ബിച്ചു തിരുമല, അമ്പിളി, കെ പി ബ്രഹ്മാനന്ദൻ, കമലഹാസൻ | രചന : ബിച്ചു തിരുമല | സംഗീതം : എംഎസ് ബാബുരാജ്
- മനസ്സേ ആശ്വസിക്കൂ
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : എംഎസ് ബാബുരാജ്
- ആകാശത്തിനു മൗനം
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്