രാജപൈങ്കിളി ...
ചിത്രം | സൂര്യവംശം (1975) |
ചലച്ചിത്ര സംവിധാനം | എ ബി രാജ് |
ഗാനരചന | വയലാര്‍ |
സംഗീതം | എം കെ അര്ജ്ജുനന് |
ആലാപനം | അമ്പിളി |
വരികള്‍
Added by parvathy venugopal on September 20, 2009 രാജപൈങ്കിളി രാമായണക്കിളി രാഗം താനം പാടൂ രാവിന് മടിയില്‍ നിലാവിന് മടിയില്‍ രാജകുമാരനെ നീയുറക്കൂ (രാജപൈങ്കിളി) തങ്കപ്പുലിനഖമോതിരം ചാര്‍ത്തി സംക്രമദീപം കൊളുത്തീ പുതിയൊരു സുപ്രഭാതത്തിന്റെ വീഥിയില്‍ ഉദയനക്ഷത്രം വിടരുമ്പോള്‍ ഒരു കണി പൂക്കണി ചുവന്ന പൂക്കണി കണ്ടുണരാന് നീയുറങ്ങൂ നീയുറങ്ങൂ നീയുറങ്ങൂ (രാജപൈങ്കിളി) അരയില്‍ പൊന്നുടവാളുറ തൂക്കി അഗ്നികിരീടവും ചൂടി പുതിയൊരു സൂര്യവംശത്തിന്റെ തേരിലെ കൊടിയുടെ ജ്വാലകള്‍ പൂക്കുമ്പോള്‍ ഒരു കണി പൂക്കണി ചുവന്ന പൂക്കണി കണ്ടുണരാന് നീയുറങ്ങൂ നീയുറങ്ങൂ നീയുറങ്ങൂ (രാജപൈങ്കിളി) ---------------------------------- Added by Susie on September 28, 2009 rajappainkili ramayanakkili raagam thaanam paadoo raavin madiyil nilaavin madiyil rajakumaarane neeyurakkoo (rajappainkili) thankappulinakha mothiram charthi samkramadeepam koluthi puthiyoru suprabhaathathinte veethiyil udayanakshathram vidarumbol oru kani pookkani chuvanna pookkani kandunaraan neeyurangoo neeyurangoo (rajappainkili) arayil ponnudavaalura thookki agnikireedavum choodi puthiyoru sooryavamshathinte therile kodiyude jwaalakal pookkumbol orukani pookkani chuvanna pookkani kandunaraan neeyurangoo neeyurangoo neeyurangoo (rajappainkili) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മല്ലീസായകാ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എം കെ അര്ജ്ജുനന്
- പ്രപഞ്ചത്തിനു യൗവനം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എം കെ അര്ജ്ജുനന്
- എറിഞ്ഞാൽ കൊള്ളുന്ന
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : എം കെ അര്ജ്ജുനന്
- മയില്‍പ്പീലിക്കണ്ണിലെ കലയെവിടെ
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : എം കെ അര്ജ്ജുനന്