

കുപ്പിവളക്കൈകളില്‍ ...
ചിത്രം | ഓമനക്കുട്ടന് (1964) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | എ പി കോമള, കോറസ് |
പാട്ട് കേള്‍ക്കുക |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical kuppivala kaikalil mailaanchiyaniyunna penne kuttanaadan penne naaleyee nerathu naadhante chaarathu naanichu naanichu nilkkum nee (kuppivala) kallachiriyumaay kalyaana raathriyil kallanavan vannu kathakil muttumpol kaalviral kondu kalam varachum kondu kaanaatha bhaavathil nilkkum nee (kuppivala) nenchil kothiyumaay konchum mozhiyumaay ninneyavan kuliru kondu moodumpol aashichathokke ninakkavan nalkumpol aake thalarnnu mayangum nee (kuppivala) ponnin kaniyumaay iniyathe medathil ninnarikil vishukkaalamethumpol thoovani thottilil oromana kunjine vaavaavo.....vaavaavo..... ponnin kaniyumaay iniyathe medathil ninnarikil vishukkaalamethumpol (ponnin) thoovani thottilil oromana kunjine vaavaavo.....vaavaavo..... paadiyurakkum nee (kuppivala) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കുപ്പിവളക്കൈകളിൽ മൈലാഞ്ചിയണിയുന്ന പെണ്ണേ കുട്ടനാടൻ പെണ്ണേ നാളെയീ നേരത്ത് നാഥന്റെ ചാരത്ത് നാണിച്ച് നാണിച്ച് നിൽക്കും നീ (കുപ്പിവള..) കള്ളച്ചിരിയുമായ് കല്യാണ രാത്രിയിൽ കള്ളനവൻ വന്നു കതകിൽ മുട്ടുമ്പോൾ കാൽവിരൽ കൊണ്ട് കളം വരച്ചുകൊണ്ട് കാണാത്ത ഭാവത്തിൽ നിൽക്കും നീ (കുപ്പിവള..) നെഞ്ചിൽ കൊതിയുമായ് കൊഞ്ചും മൊഴിയുമായ് നിന്നെയവൻ കുളിരു കൊണ്ട് മൂടുമ്പോൾ ആശിച്ചതൊക്കെ നിനക്കവൻ നൽകുമ്പോൾ ആകെ തളർന്ന് മയങ്ങും നീ (കുപ്പിവള..) പൊന്നിൻ കണിയുമായ് ഇനിയത്തെ മേടത്തിൽ നിന്നരികിൽ വിഷുക്കാലമെത്തുമ്പോൾ തൂവണിതൊട്ടിലില്‍ ഒരോമനക്കുഞ്ഞിനെ വാവാവോ....വാവാവോ ... പൊന്നിൻ കണിയുമായ് ഇനിയത്തെ മേടത്തിൽ നിന്നരികിൽ വിഷുക്കാലമെത്തുമ്പോൾ (പൊന്നിൻ) തൂവണിതൊട്ടിലില്‍ ഒരോമനക്കുഞ്ഞിനെ വാവാവോ പാടിയുറക്കും നീ (കുപ്പിവള..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇല്ലത്തമ്മ കുളിച്ചു വരുമ്പോള്‍
- ആലാപനം : പി സുശീല, പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അഷ്ടമിരോഹിണി രാത്രിയില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ആകാശഗംഗയുടെ കരയില്‍ (M)
- ആലാപനം : എ എം രാജ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- താരാട്ടു പാടാതെ താലോലമാടാതെ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ആകാശഗംഗയുടെ കരയില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഒരു ദിവസം
- ആലാപനം : പി ലീല, കെ പി ഉദയഭാനു, രേണുക | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കണികാണും നേരം
- ആലാപനം : പി ലീല, രേണുക | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ