View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മയില്‍പ്പീലിക്കണ്ണിലെ കലയെവിടെ ...

ചിത്രംസൂര്യവംശം (1975)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനവയലാര്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by devi pillai on January 14, 2010
മയില്‍പ്പീലിക്കണ്ണിലെ കലയെവിടെ?
മാതളച്ചുണ്ടിലെ മദമെവിടെ?
പരിഭവത്തിന്‍ മുഖപടത്തില്‍ പൊതിയുന്ന
നാണത്തിന്‍ മുത്തെവിടെ?
എവിടെ മുത്തെവിടെ.. മുത്തെവിടെ?

പകല്‍കണ്ട സ്വപ്നത്തിലെന്നെ നീ ചൂടിച്ച
പ്രണയപ്രസാദവുമായ്..
പകല്‍കണ്ട സ്വപ്നത്തിലെന്നെ നീ ചൂടിച്ച
പ്രണയപ്രസാദവുമായ് എന്നും
അരികത്തുനില്‍ക്കുമെന്നഭിലാഷങ്ങള്‍ക്ക്
ചിറകുനല്‍കാറുള്ള ചിരിയെവിടെ
എവിടെ ചിരിയെവിടെ?
ചിരിയെ ചിരികൊണ്ടു മൂടുമ്പോള്‍ നിന്നില്‍
ജ്വലിക്കുന്നൊരുന്മാദമെവിടെ?
എവിടെ? എവിടെ? എവിടെ?


നഖമുള്ള നിന്റെ വികാരങ്ങള്‍ ചാര്‍ത്തിച്ച
പുതിയ സുഗന്ധവുമായ് നിന്നില്‍
പടരുവാന്‍ നില്‍ക്കുമെന്നാവേശങ്ങള്‍ക്ക്
പകര്‍ന്നു നല്‍കാറുള്ള ചൂടെവിടെ?
എവിടെ ചൂടെവിടെ?
ഞരമ്പു ഞരമ്പിന്മേല്‍ പിണയുമ്പോള്‍ നിന്നില്‍
നിറയുന്നൊരാലസ്യമെവിടെ?
എവിടെ/ എവിടെ? എവിടെ?

----------------------------------

Added by devi pillai on January 14, 2010
mayilppeelikkannile kalayevide?
maathalachundile madamevide
paribhavathin mukhapadathil
pothiyunna naanathin muthevide?
evide muthevide... muthevide?

pakal kanda swapnathilenne nee choodicha
pranaya prasaadavumaay
pakal kanda swapnathilenne nee choodicha
pranaya prasaadavumaay ennum
arikathu nilkkumennabhilaashangalkk
chirakunalkaarulla chiriyevide
evide chiriyevide?
chiriye chirikondu moodumpol ninnil
jwalikkunnorunmaadamevide?
evide? evide? evide?


nakhamulla ninte vikaarangal chaarthicha
puthiya sugandhavumaay ninnil
padaruvaan nilkkumennaaveshangalkk
pakarnnu nalkaarulla choodevide?
evide choodevide?
njarambu njarambinmel pinayumpol
ninnil nirayunnoraalasyamevide?
evide? evide? evide?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാജപൈങ്കിളി
ആലാപനം : അമ്പിളി   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മല്ലീസായകാ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പ്രപഞ്ചത്തിനു യൗവനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
എറിഞ്ഞാൽ കൊള്ളുന്ന
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍