Janmabandhangal ...
Movie | Velicham Akale (1975) |
Movie Director | Cross Belt Mani |
Lyrics | Vayalar |
Music | RK Sekhar |
Singers | KJ Yesudas |
Lyrics
Added by devi pillai on November 18, 2008 ജന്മബന്ധങ്ങള്‍ വെറും ജലരേഖകള്‍ ജനനത്തിനും മരണത്തിനും നടുവില്‍ ഒഴുകും ജീവിതനദിയിലെ ജലരേഖകള്‍ ജലരേഖകള്‍ അടുത്തും... അകന്നും... അപാരതയിലേക്കലയുമീ അണ്ഡകടാഹങ്ങളില്‍ ഒരുമണ്‍ തുരുത്തിലെ വഴിയമ്പലത്തിലെ വിരുന്നുകാരന്‍ ഞാന്‍ വിരുന്നുകാരന്‍ ഞാന്‍ ഒരിടത്തു പൊട്ടിച്ചിരികള്‍ ഒരിടത്തു ബാഷ്പോദകങ്ങള്‍ ഈ വഴിയമ്പലത്തിലെ ഉദ്യാനപാലകന്‍ ചെകുത്താനോ ദൈവമോ? ദൈവമോ? ദൈവമോ? (ജന്മബന്ധങ്ങള്‍...) സുഖവും... ദുഖവും.. മുഖം മൂടിയണിയുമീ സമയമാം വാടകവണ്ടികളില്‍ നഗരനിരത്തിലെ നാല്‍ക്കവലകളില്‍ തനിച്ചുവന്നു ഞാന്‍ തനിച്ചുവന്നൂ ഞാന്‍ ഒരിടത്തു മാംസക്കടകള്‍ ഒരിടത്തു മദിരോത്സവങ്ങള്‍ ഈ നിഴലിന്റെ നാട്ടിലെ ഏകാന്തപഥികന്‍ ചെകുത്താനോ ദൈവമോ? ദൈവമോ? ദൈവമോ? (ജന്മബന്ധങ്ങള്‍...) ആ........ആ.......... ---------------------------------- Added by devi pillai on November 17, 2008 janmabandhangal verum jalarekhakal jananathinum maranathinum naduvil ozhukum jeevithanadiyile jalarekhakal jalarekhakal aduthum akannum apaarathayilekkalayumee andakatahangallil orumanthuruthile vazhiyambalathile virunnukaran njan oridathu pottichirikal oridathu bashpodakangal ee vazhiyamabalthile udyanapalakan chekuthano daivamo? daivamo? daivamo? (janmabandhangal....) sukhavum... dukhavum.. mukham moodiyaniyumee samayamaam vadakavandikalil nagaranirathile naalkkavalakalil thanichuvannu njaan thanichu vannu njaan oridathu mamsakkadakal oridathu madirolsavangal ee nizhalinte nattile ekanthapadhikan chekuthano daivamo? daivamo? daivamo? (janmabandhangal...) aaa.....aa...... |
Other Songs in this movie
- Vaarmudiyil
- Singer : KJ Yesudas | Lyrics : Vayalar | Music : RK Sekhar
- Sapthami Chandrane
- Singer : P Susheela, P Jayachandran | Lyrics : Vayalar | Music : RK Sekhar
- Enikku Daahikkunnu
- Singer : P Susheela | Lyrics : Vayalar | Music : RK Sekhar