View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു ദിവസം ...

ചിത്രംഓമനക്കുട്ടന്‍ (1964)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ലീല, കെ പി ഉദയഭാനു, രേണുക

വരികള്‍

Lyrics submitted by: Sreedevi Pillai

Oru divasam utharaapaadante kottaara
maniyarayil odikkadannu chennu druvan
surichiyaniyikkukayaanomana puthrane
kanakamanimaalayum ponnin kireedavum

druvan: amme enikkum
suruchi : illa tharilla tharilla njaanee
nalla muthukkireedam
Kochumakante shirassilaniyuvaan
achan thanna kireedam
en kunjineppolaninjorungeeduvaan
enthinu mohichu vannu
ninnu kothikkenda kanneerozhukkenda
ninneyorukkuvaanammayille
ninakkammayille

suneethi: muthukkireedamillenkilumachante
muthukkudamalle nee muthukkudamalle
uthaanapaadante raajaankanathile
chithravilakkalle nee chithravilakkalle
ponninkudathinu pottu vendomane
poy varoo poy varoo nee
poonkavil nanayaathe punchiri kozhiyaathe
poy varoo poy varoo nee

Dhruvan: innaleyoru swapnam kandu swapnam kandu
swapnathinnullil swarggathu ninnoru
swarnnaradham vannu
njaanathinte chirakukalil maanathuyarnnu (innaleyoru..)

Thodunnathellaam ponnaakum
thinkalkkalayude naattil
paalkkadalthira nattu valarthiya paarijaatham kandu
aa poo ee poo allippoo
aruthedukkuvathengane
madiyil irutheduthaal vaadum poovu
mannilirutheduthaal mayangum poovu
paalkkadalil palli kollum pathmanaabhaa
thrikkayyile thaamara cheppu tharaamo
thaamaracheppu tharaamo
(Innaleyoru..)

Suruchi: Achante madiyilirikkaan ente
makanaanu avakaasham ninakkalla
angane mohamundenkil poyi mahavishnuvine
thapassu cheythu ente garbhaashayathil vannu
janikkanam
nilkkaruthivide po purathu

Baalan druvanum pithaavinte vivarangal
aalokanena suruchi prabhaavamaam
shoolamunakalettaashu thirinju thalkkaale
punarathi deena bhaavathodum
kannuneerola karanju karanju poy chennu
maathaavu than munnil veeneedinaan

Suneethi : Enthinomane enthinomane
ennil vannu pirannu nee
vinnil ninnumadarnnu veendumee
kannuneeril vidarnnu nee
ente kaikalkku shakthiyillallo
ninte kanneer thudaykkuvaan
valsaa poy nee thapassu cheyyuka
chilswaroopan mukundane

Naaradan: Harinaaraayanaa Jayanaaraayana
Jayagovinda hare (2)
sanaka shukamunivarapoojitha
sakala paapahare muraare
sakala paapahare

Dhruvan :- Om namo naaraayanaa (2)
Kaalam kazhinju maasangal rithukkal
poothaalangalumaay yugangal kadannu poyi
panchaagni madhya thapasamaadhisthanaay
panchendriyangaladakki ninnu dhruvan
sree pathmanaabha varaprasaadathinaal
sreelalithanaay chidaananda leelanaay
ee prapanchathin anaswara chaithanya
nakshathramaay nithya nakshathramaay dhruvan
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഒരു ദിവസം ഉത്തരാപാദന്റെ കൊട്ടാര -
മണിയറയില്‍ ഓടിക്കടന്നു ചെന്നൂ ധ്രുവന്‍
സുരുചിയണിയിയ്ക്കുയാണോമന പുത്രനെ
കനകമണിമാലയും പൊന്നിന്‍ കിരീടവും

ധ്രുവന്‍ :-
അമ്മേ എനിക്കും

സുരുചി:-
ഇല്ല തരില്ല തരില്ല ഞാനീ
നല്ല മുത്തുക്കിരീടം
കൊച്ചുമകന്റെ ശിരസ്സിലണിയുവാന്‍
അച്ഛന്‍ തന്ന കിരീടം
എന്‍ കുഞ്ഞിനേപ്പോലണിഞ്ഞൊരുങ്ങീടുവാന്‍
എന്തിനു മോഹിച്ചു വന്നൂ
നിന്നു കൊതിക്കേണ്ട കണ്ണീരൊഴുക്കേണ്ട
നിന്നെയൊരുക്കുവാനമ്മയില്ലേ
നിനക്കമ്മയില്ലേ

സുനീതി:-
മുത്തുക്കിരീടമില്ലെങ്കിലുമച്ഛന്റെ
മുത്തുക്കുടമല്ലേ നീ മുത്തുക്കുടമല്ലേ
ഉത്താനപാദന്റെ രാജാങ്കണത്തിലെ
ചിത്രവിളക്കല്ലേ നീ ചിത്രവിളക്കല്ലേ
പൊന്നിന്‍കുടത്തിനു പൊട്ടുവേണ്ടോമനേ
പോയു് വരൂ പോയു് വരൂ നീ
പൂങ്കവിള്‍ നനയാതെ പുഞ്ചിരി കൊഴിയാതെ
പോയു് വരൂ പോയു് വരൂ നീ

ധ്രുവന്‍:-
ഇന്നലെയൊരു സ്വപ്നം കണ്ടു സ്വപ്നം കണ്ടു
സ്വപ്നത്തിനുള്ളില്‍
സ്വര്‍ഗ്ഗത്തു നിന്നൊരു
സ്വര്‍ണ്ണരഥം വന്നു
ഞാനതിന്റെ ചിറകുകളില്‍
മാനത്തുയര്‍ന്നു
(ഇന്നലെയൊരു)
തൊടുന്നതെല്ലാം പൊന്നാകും
തിങ്കള്‍ക്കലയുടെ നാട്ടില്‍
പാല്‍ക്കടല്‍ത്തിര നട്ടു വളര്‍ത്തിയ
പാരിജാതം കണ്ടു
ആ പൂ ഈ പൂ അല്ലിപ്പൂ
അറുത്തെടുക്കുവതെങ്ങിനെ
മടിയില്‍ ഇറുത്തെടുത്താല്‍ വാടും പൂവു്
മണ്ണിലിറുത്തെടുത്താല്‍ മയങ്ങും പൂവു്
പാല്‍ക്കടലില്‍ പള്ളികൊള്ളും പത്മനാഭാ
തൃക്കൈയിലെ താമര ചെപ്പു് തരാമോ
താമരചെപ്പു് തരാമോ
(ഇന്നലെയൊരു)

സുരുചി:-
അച്ഛന്റെ മടിയിലിരിക്കാന്‍ എന്റെ
മകനാണു് അവകാശം - നിനക്കല്ല - അങ്ങിനെ
മോഹമുണ്ടെങ്കില്‍ പോയു് മഹാവിഷ്ണുവിനെ
തപസ്സു് ചെയ്തു് എന്റെ ഗര്‍ഭാശയത്തില്‍ വന്നു
ജനിക്കണം - നില്‍ക്കരുതിവിടെ - പോ പുറത്തു്

ബാലന്‍ ധ്രുവനും പിതാവിന്റെ വിവരങ്ങള്‍
ആലോകനേന സുരുചി പ്രഭാവമാം
ശൂലമുനകളേറ്റാശു തിരിഞ്ഞു തല്‍ക്കാലേ
പുനരതി ദീന ഭാവത്തോടും
കണ്ണുനീരോല കരഞ്ഞു കരഞ്ഞുപോയു് ചെന്നു
മാതാവുതന്‍ മുന്നില്‍ വീണീടിനാന്‍

സുനീതി:-
എന്തിനോമനേ എന്തിനോമനേ
എന്നില്‍ വന്നു പിറന്നു നീ
വിണ്ണില്‍ നിന്നുമടര്‍ന്നു വീണ്ടുമീ
കണ്ണുനീരില്‍ വിടര്‍ന്നു നീ
എന്റെ കൈകള്‍ക്കു ശക്തിയില്ലല്ലോ
നിന്റെ കണ്ണീര്‍ തുടയ്ക്കുവാന്‍
വത്സ പോയു് നീ തപസ്സു ചെയ്യുക
ചിത്സ്വരൂപന്‍ മുകുന്ദനെ

നാരദന്‍:-
ഹരിനാരായണ ജയനാരായണ
ജയഗോവിന്ദഹരേ (2)
സനകശുകമുഖമുനിവരപൂജിത
സകലപാപഹരേ മുരാരേ
സകലപാപഹരേ

ധ്രുവന്‍:-
ഓം നമോ നാരായണ (2)

കാലം കഴിഞ്ഞു മാസങ്ങള്‍ ഋതുക്കള്‍
പൂത്താലങ്ങളുമായു് യുഗങ്ങള്‍ കടന്നു പോയി
പഞ്ചാഗ്നിമദ്ധ്യതപസ്സമാധിസ്ഥനായു്
പഞ്ചേന്ദ്രീയങ്ങളടക്കി നിന്നൂ ധ്രുവന്‍
ശ്രീപത്മനാഭ വരപ്രസാദത്തിനാല്‍
ശ്രീലളിതനായു് ചിദാനന്ദലീലനായു്
ഈ പ്രപഞ്ചത്തിന്‍ അനശ്വര ചൈതന്യ
നക്ഷത്രമായു് നിത്യ നക്ഷത്രമായു് ധ്രുവന്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇല്ലത്തമ്മ കുളിച്ചു വരുമ്പോള്‍
ആലാപനം : പി സുശീല, പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അഷ്ടമിരോഹിണി രാത്രിയില്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ആകാശഗംഗയുടെ കരയില്‍ (M)
ആലാപനം : എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കുപ്പിവളക്കൈകളില്‍
ആലാപനം : എ പി കോമള, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
താരാട്ടു പാടാതെ താലോലമാടാതെ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ആകാശഗംഗയുടെ കരയില്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കണികാണും നേരം
ആലാപനം : പി ലീല, രേണുക   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ