View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാപികളാൽ നിറയുന്നു ...

ചിത്രംപ്രേമലേഖ (1952)
ചലച്ചിത്ര സംവിധാനംഎം കെ മണി
ഗാനരചനവാണക്കുറ്റി
സംഗീതംപി എസ്‌ ദിവാകര്‍
ആലാപനം

വരികള്‍

Paapikalaal nirayunnu paarakhilam daivasuthan
bethlahemil pulthozhuthil pirannidunnu
mannilengum samaadhaanam manushyarkkutta sampreethi

aattidayanmaar varunnu pulthozhuthil sarvaloka
raattine kandu vandichu madangunnu
sthuthikkunnu pandithanmaar thapikkunnu nripatheendran
vadhikkuvan vidhikkunnu shishulokathe

gamikkunnee vaartha kettu thampuraanum kudumbavum
samasthavum kaivedinjitteejyptilekkaay
yogavithaamakhileshan thyaagiyaay sancharikkunnu
yohannaanil ninnu thanne snaanamelkkunnu

sarvaloka samprashastha giribhashyam pravachippoo
nirvahikkunnanekamaamathbhutha karmmam
pachavellam narumveenjaay maattidunneethoru dikkil
pakshavaatham pidichone sukhamaakkunnnu

verumanchappamangayyaayiram perkkaay vilampunnu
arivillaatha lokathinnarivekunnu
kaivarippoo janapreethi yoodavarggam mishihaaye
kaivilangittu raajaavin mumpil nirthunnu

Vidhicheedaan vidhi nirbandhithamaay vaangiyathyantham
madikkunnu rakthadaaha mada mathanmaar
kaalvarikku marakrooshumenthi ayyo gamikkunnu
kai varinju mulkkireedam mudi choodunnu

jeeva rakthamozhukumaavelayilum thiruvaakyam
haa pithaave ivarilaay karunayekoo
പാപികളാല്‍ നിറയുന്നു പാരഖിലം ദൈവസുതന്‍
ബെതല്‍ഹേമില്‍ പുല്‍ത്തൊഴുത്തില്‍ പിറന്നിടുന്നു
മന്നിലെങ്ങും സമാധാനം മനുഷ്യര്‍ക്കുറ്റസംപ്രീതി

ആട്ടിടയന്മാര്‍ വരുന്നു പുല്‍ത്തൊഴുത്തില്‍ സര്‍വ്വലോക -
രാട്ടിനെക്കണ്ടു വന്നിച്ചു മടങ്ങീടുന്നു
സ്തുതിക്കുന്നു പണ്ഡിതന്മാര്‍ തപിക്കുന്നു നൃപതീന്ദ്രന്‍
വധിക്കുവാന്‍ വിധിക്കുന്നു ശിശുലോകത്തെ

ഗമിക്കുന്നീ വാര്‍ത്ത കേട്ടു തമ്പുരാനും കുടുംബവും
സമസ്തവും കൈവെടിഞ്ഞിട്ടീജിപ്തിലേക്കായു്
യോഗവിത്താമഖലേശന്‍ ത്യാഗിയായു് സഞ്ചരിക്കുന്നു
യോഹന്നാനില്‍ നിന്നുതന്നെ സ്നാനമേല്‍ക്കുന്നു

സര്‍വ്വലോകസംപ്രശസ്ത ഗിരിഭാഷ്യം പ്രവചിപ്പൂ
നിര്‍വ്വഹിക്കുന്നനേകമാമത്ഭുത കര്‍മ്മം
പച്ചവെള്ളം നറുംവീഞ്ഞായു് മാറ്റിടുന്നീതൊരു ദിക്കില്‍
പക്ഷവാതം പിടിച്ചോനെ സുഖമാക്കുന്നു

വെറുമഞ്ചപ്പമങ്ങയ്യായിരംപേര്‍ക്കായു് വിളമ്പുന്നു
അറിവില്ലാത്തലോകത്തിന്നറിവേകുന്നു
കൈവരിപ്പൂ ജനപ്രീതി യൂദവര്‍ഗ്ഗം മിശിഹായെ
കൈവിലങ്ങിട്ടു രാജാവിന്‍ മുമ്പില്‍ നിര്‍ത്തുന്നു

വിധിച്ചീടാന്‍ വിധി നിര്‍ബന്ധിതമായു് വാങ്ങിയത്യന്തം
മദിക്കുന്നു രക്തദാഹമദമത്തന്മാര്‍
കാല്‍വരിക്കു മരക്രൂശുമേന്തി അയ്യോഗമിക്കുന്നു
കൈവരിഞ്ഞു മുള്‍ക്കിരീടംമുടിചൂടുന്നു

ജീവരക്തമൊഴുകുമാവേളയിലും തിരുവാക്യം
"ഹാ: പിതാവേ! ഇവരിലായു് കരുണയേകൂ"


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരിരാരോ
ആലാപനം : എന്‍ എല്‍ ഗാനസരസ്വതി   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
ഭൂവിന്മേല്‍
ആലാപനം : പ്രസാദ്‌ റാവു   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
അനുരാഗപ്പൂനിലാവില്‍
ആലാപനം : എന്‍ എല്‍ ഗാനസരസ്വതി, രമണി   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
പറന്നു പോയെൻ‍
ആലാപനം : പ്രസാദ്‌ റാവു, ടി എ ലക്ഷ്മി   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
ആതിരദിനമേ
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
ഗുണമില്ലാ റേഷൻ
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
പാടുക നീലക്കുയിലേ
ആലാപനം : എന്‍ എല്‍ ഗാനസരസ്വതി   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
കണ്ണീരിൽ കാലമെല്ലാം
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
വടക്കൻ കായലിൽ
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
പ്രേമനിരാശ
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
വയറുവിശക്കും സമയത്തു
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍