View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രക്ഷാദൈവതം (ഇവിടമാണീശ്വര) ...

ചിത്രംബാബുമോന്‍ (1975)
ചലച്ചിത്ര സംവിധാനംഹരിഹരന്‍
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംകെ ജെ യേശുദാസ്, പി ജയചന്ദ്രൻ, കോറസ്‌

വരികള്‍

Added by Susie on January 15, 2010

രക്ഷാദൈവതം ആത്മബന്ധു
അഭയം നല്‍കുന്ന ചൈതന്യമായ്
സാക്ഷാല്‍ ശ്രീഗുരുവായൂരമ്പലമെഴും
മൂര്‍ത്തേ ജഗന്നായകാ...
നിന്നോമല്‍ പദപങ്കജം മുകരുവാനെത്തുന്ന ഭക്തന്നു നീ
തന്നാലും തവ മഞ്ജു മഞ്ജുള മനോതാരിന്‍ കൃപാമംഗളം ...

ഇവിടമാണീശ്വര സന്നിധാനം
ഇടറുന്ന മനസ്സുകള്‍ക്കഭയസ്ഥാനം
കണ്ണന്‍ സന്നിധാനം കണ്ണന്‍ സന്നിധാനം കണ്ണന്‍ സന്നിധാനം
ഇവിടമാണീശ്വര സന്നിധാനം...സന്നിധാനം....

ഹരേ കൃഷ്ണ .....(3)

അഗതികള്‍ക്കായ്‌ ശ്രീകൃഷ്ണന്‍ ജന്മമെടുത്തു
അവരുടെ കണ്ണുനീരൊപ്പിയെടുത്തു
ആശ്രിതരുടെ ദുഃഖങ്ങള്‍ ഏറ്റെടുത്തു കൃഷ്ണന്‍
അവരുടെ വിളിപ്പുറത്തോടിയണഞ്ഞു
അഭിമതമറിഞ്ഞെന്നും വരമരുളി കൃഷ്ണന്‍
ആധിവ്യാധികളെല്ലാം തീര്‍ത്തുകൊടുത്തു
കൃഷ്ണാ ....ഹരേ ....കൃഷ്ണാ.....
ഇവിടമാണീശ്വര സന്നിധാനം
ഇടറുന്ന മനസ്സുകള്‍ക്കഭയസ്ഥാനം

നാരായണ നാരായണ നാരായണ നമോ നമോ (3)
ഹരേ കൃഷ്ണാ ......
കൃഷ്ണാ .........(3)

ഹരിചന്ദനം നിറഞ്ഞ വൃന്ദാവനം
മുരളീരവമൊഴുകും വൃന്ദാവനം
അന്ധതയ്ക്കുള്ളിലെ ബന്ധനത്തില്‍ നിന്നും
അന്ധനു കാഴ്ച നല്‍കും വൃന്ദാവനം
ഊമകള്‍ക്കു നാവു നല്‍കും വൃന്ദാവനം
അവര്‍ നാവെടുത്തു നാമംചൊല്ലും വൃന്ദാവനം (ഊമകള്‍ക്കു)
കണ്ണന്‍ സന്നിധാനം (3)

കനകനാളങ്ങള്‍ പൂക്കും വിളക്കുകള്‍
കൈകൂപ്പി തൊഴുന്നൊരി ശ്രീകോവില്‍
ഇവിടമാണീശ്വര സന്നിധാനം
ഇടറുന്ന മനസ്സുകള്‍ക്കഭയസ്ഥാനം
എന്റെ ദുഃഖങ്ങള്‍ തിരിച്ചെടുക്കൂ കൃഷ്ണാ
നിന്‍ കരുണാമൃതമെനിക്കു നല്‍കൂ
നാവുണങ്ങീടുമെന്‍ മോഹങ്ങളില്‍ കൃഷ്ണാ
ദാഹനീരേകി നീ അനുഗ്രഹിക്കൂ
നാമസങ്കീര്‍ത്തനത്താല്‍ നിന്‍ പുകള്‍ പാടുവാന്‍
പാവമാം എന്‍ മകനു ശക്തി നല്‍കൂ (2)
ശക്തി നല്‍കൂ ശക്തി നല്‍കൂ......


----------------------------------


Added by Susie on January 16, 2010

rakshaadaivatham aathmabandhu
abhayam nalkunna chaithanyamaay
saakshaal shreeguruvayoorambalamezhum
moorthe jagannaayakaa....
ninnomal padapankajam mukaruvaanethunna bhakthannu nee
thannaalum thava manju manjula manothaarin kripaa mangalam.....

ividamaaneeshwara sannidhaanam
idarunna manassukalkkabhayasthaanam
kannan sannidhaanam kannan sannidhaanam kannan sannidhaanam
ividamaaneeshwara sannidhaanam...sannidhaanam...
hare krishna ...(3)

agathikalkkaay shreekrishnan janmameduthu
avarude kannuneeroppiyeduthu
aashritharude dukhangal etteduthu krishnan
avarude vilippurathodiyananju
abhimathamarinjennum varamaruli krishnan
aadhivyaadhikalellaam theerthu koduthu
krishnaa...hare...krishnaa...
ividamaaneeshwara sannidhaanam
idarunna manassukalkkabhayasthaanam

narayana narayana narayana namo namo (3)
hare...krishnaa..

harichandanam niranja vrindaavanam
muraleeravamozhukum vrindaavanam
andhathaykkullile bandhanathil ninnum
andhanu kazhcha nalkum vrindaavanam
oomakalkku naavu nalkum vrindaavanam
avar naaveduthu naamam chollum vrindaavanam (oomakalkku)
kannan sannidhaanam (3)

kanaka naalangal pookkum vilakkukal
kaikooppi thozhunnoree shreekovil
ividamaaneeshwara sannidhaanam
idarunna manassukalkkabhayasthaanam
ente dukhangal thirichedukkoo krishnaa
nin karunaamrithamenikku nalkoo
naavunangeedumen mohangalil krishnaa
daahaneereki nee anugrahikkoo
naamasankeerthanathaal nin pukal paaduvaan
paavamaam enmakanu shakthi nalkoo (2)
shakthi nalkoo...shakthi nalkoo...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാടൻ പാട്ടിന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ഇന്ദ്രനീലം ചൊരിയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വള്ളുവനാട്ടിലേ
ആലാപനം : പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
പദ്‌മതീര്‍ത്ഥക്കരയില്‍
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
പദ്‌മതീര്‍ത്ഥക്കരയില്‍
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍