View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാസന്ത പഞ്ചമി നാളില്‍ ...

ചിത്രംഭാര്‍ഗ്ഗവീനിലയം (1964)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

vaasantha panchami naalil
varumennoru kinaavu kandu
varumennoru kinaavu kandu
kilivaathilil mizhiyum nattu
kaathirunnu njaan

vasanthamo vannu kazhinju
panchamiyum vannananju
vannillen kannin munnil
varendayaal maathram
vaasantha panchaminaalil....

ororo kaaladi shabdham
chaarathe vazhiyil kelke
chorumen kanneeroppi
odi chellum njaan
(vaasantha panchami)

vannavan mutti vilikke
vaathil poli thurakkuvaanaay
valayochakal kelppikaathe
orungi nilkkum njaan
aarumarum vannathilla
arumaarum arinjathilla
aathmaavil swapnavumaayi
kaathiripoo njan
(vaasantha panchami)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

വാസന്തപഞ്ചമി നാളില്‍
വരുമെന്നൊരു കിനാവു കണ്ടു
വരുമെന്നൊരു കിനാവ് കണ്ടു
കിളിവാതിലില്‍ മിഴിയും നട്ടു
കാത്തിരുന്നു ഞാന്‍
വാസന്തപഞ്ചമി നാളില്‍ ‍.....

വസന്തമോ വന്നു കഴിഞ്ഞു
പഞ്ചമിയും വന്നണഞ്ഞു
വന്നില്ലെന്‍ കണ്ണിന്‍ മുന്നില്‍
വരേണ്ടയാള്‍ മാത്രം ...
വാസന്തപഞ്ചമി നാളില്‍ ‍.....

ഓരോരോ കാലടി ശബ്ദം
ചാരത്തെ വഴിയില്‍ കേള്‍ക്കെ
ചോരുമെന്‍ കണ്ണീരൊപ്പി
ഓടി ചെല്ലും ഞാന്‍
വാസന്തപഞ്ചമി നാളില്‍ ‍.....

വന്നവന്‍ മുട്ടി വിളിക്കെ
വാതില്‍പ്പൊളി തുറക്കുവാനായ്
വളയൊച്ചകള്‍ കേള്‍പ്പിക്കാതെ
ഒരുങ്ങി നില്‍ക്കും ഞാന്‍...

ആരുമാരും വന്നതില്ല
ആരുമാരും അറിഞ്ഞതില്ല
ആരുമാരും വന്നതില്ല
ആരുമാരും അറിഞ്ഞതില്ല
ആത്മാവില്‍ സ്വപ്നവുമായി
കാത്തിരിപ്പു ഞാന്‍ (വാസന്ത)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊട്ടാത്ത പൊന്നിന്‍
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
താമസമെന്തേ വരുവാന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അറബിക്കടലൊരു മണവാളന്‍
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അനുരാഗമധുചഷകം
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പൊട്ടിത്തകര്‍ന്ന കിനാവു
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഏകാന്തയുടെ അപാരതീരം
ആലാപനം : കമുകറ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌