പദ്‌മതീര്‍ത്ഥക്കരയില്‍ ...
ചിത്രം | ബാബുമോന് (1975) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ |
സംഗീതം | എം എസ് വിശ്വനാഥന്‍ |
ആലാപനം | വാണി ജയറാം |
വരികള്‍
Lyrics submitted by: Sreedevi Pillai Pathmatheerthakkarayil oru pachilamaalikakkaadu pathmatheerthakkarayil oru pachilamaalikakkaadu Pachilamaalikakkaattil oru pichakappoomara kompu pichakappoomarakkompil randu chithiramaasakkilikal oro kiliyeyum paadiyurakkaan omanathinkal thaaraattu omanathinkal thaaraattu pathmatheerthakkarayil oru pachilamaalikakkaadu.. Aandodaandu pirannaalu aattappirannaal thirunaalu ammayidam kavilumma veykkum achan valamkavilumma veykkum ammayidam kavilumma vechum achan valam kavilumma vechum thaalolichu valarthum njaanoru kadinjool muthallo njan kadinjool muthallo njan kadinjool muthallo njan kadinjool muthallo pathmatheerthakkarayil oru pachilamaalikakkaadu Pachilamaalikakkaattil oru pichakappoomara kompu Thumpappoo vitharum neelaraavil thullikkalikkunna poonilaavil thuna thedi penkili kaathirikkum inakalil aankili arikil varum thuna thedi penkili kaathirikkum inakalil aankili arikil varum raavilurangaan paattu paadum raagavum thaalavum cherthu paadum njan cherthu paadum aaraaro aareeraaro aaraaro aareeraaro.. | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പത്മതീർത്ഥക്കരയിൽ ഒരു പച്ചിലമാളികക്കാട്...... പത്മതീർത്ഥക്കരയിൽ ഒരു പച്ചിലമാളികക്കാട് പച്ചിലമാളികക്കാട്ടിൽ ഒരു പിച്ചകപ്പൂമരക്കൊമ്പ് പിച്ചകപ്പൂമരക്കൊമ്പിൽ രണ്ട് ചിത്തിരമാസക്കിളികൾ ഓരോ കിളിയെയും പാടിയുറക്കാൻ.... ഓമനത്തിങ്കൾ താരാട്ട് ഓമനത്തിങ്കൾ താരാട്ട്.... പത്മതീർത്ഥക്കരയിൽ ഒരു പച്ചിലമാളികക്കാട്.... ആണ്ടോടാണ്ട് പിറന്നാള് ആട്ടപ്പിറന്നാൾ തിരുനാള് അമ്മയിടം കവിളുമ്മ വെയ്ക്കും... അച്ഛൻ വലംകവിളുമ്മ വെയ്ക്കും... അമ്മയിടം കവിളുമ്മ വെച്ചും അച്ഛൻ വലംകവിളുമ്മ വെച്ചും തലോലിച്ചു വളർത്തും ഞാനൊരു കടിഞ്ഞൂൽമുത്തല്ലോ... ഞാൻ കടിഞ്ഞൂൽമുത്തല്ലോ... ഞാൻ കടിഞ്ഞൂൽമുത്തല്ലോ... ഞാൻ കടിഞ്ഞൂൽ മുത്തല്ലോ... പത്മതീർത്ഥക്കരയിൽ ഒരു പച്ചിലമാളികക്കാട് പച്ചിലമാളികക്കാട്ടിൽ ഒരു പിച്ചകപ്പൂമരക്കൊമ്പ് തുമ്പപ്പൂ വിതറും നീലരാവിൽ തുള്ളിക്കളിയ്ക്കുന്ന പൂനിലാവിൽ തുണ തേടി പെൺകിളി കാത്തിരിയ്ക്കും... ഇണകളിൽ ആൺകിളി അരികിൽ വരും... തുണ തേടി പെൺകിളി കാത്തിരിയ്ക്കും ഇണകളിൽ ആൺകിളി അരികിൽ വരും രാവിലുറങ്ങാൻ പാട്ട് പാടും രാഗവും താളവും ചേർത്തു പാടും.... ഞാൻ ചേർത്തു പാടും... ആരാരോ ആരീരാരോ... ആരാരോ ആരീരാരോ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രക്ഷാദൈവതം (ഇവിടമാണീശ്വര)
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, കോറസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എം എസ് വിശ്വനാഥന്‍
- നാടൻ പാട്ടിന്റെ
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എം എസ് വിശ്വനാഥന്‍
- ഇന്ദ്രനീലം ചൊരിയും
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എം എസ് വിശ്വനാഥന്‍
- വള്ളുവനാട്ടിലേ
- ആലാപനം : പി സുശീല | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എം എസ് വിശ്വനാഥന്‍
- പദ്‌മതീര്‍ത്ഥക്കരയില്‍
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എം എസ് വിശ്വനാഥന്‍