View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാവേരി കാവേരി ...

ചിത്രംകുട്ടിച്ചാത്തന്‍ (1975)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനവയലാര്‍
സംഗീതംആര്‍ കെ ശേഖര്‍
ആലാപനംഎസ് ജാനകി

വരികള്‍

Added by Devi Pillai, last charanam added by admin on September 22, 2008kaaveri... kaaveri.....
karimpin kaattiloode
kadamkadhappaattiloode
kavithapolozhukum kaveri...kaveri...

nintheerathile idinjupolinjoru neelakkallothukkin arikil
aayiram nizhalukal vethalanrithangal
aadumee irulmandapathil
etho kaamukane thediyalanju vanna-
thethoramavasi rathri rathri rathri
pediswapnangal karutha poovidarthum rathri
(kaaveri...)

ninnolangale chudumannukudichoru nithyasmasanathinarikil
theekkanalkkannulla kshethrayakshikal kaakkumee vazhiyambalathinarikil
etho gaayakante paattilozhukivannathethorarayanna pakshi
etho doothinte thaadakapoo vilangum pakshi

----------------------------------

Added by Devi Pillai, last charanam added by admin on September 22, 2008കാവേരീ..കാവേരീ...
കരിമ്പിന്‍ കാട്ടിലൂടേ കടംകഥപ്പാട്ടിലൂടേ
കവിതപോലൊഴുകും കാവേരി കാവേരി

നിന്‍ തീരത്തിലെ ഇടിഞ്ഞുപൊളിഞ്ഞൊരു
നീലക്കല്ലൊതുക്കിന്നരികില്‍(നിന്‍)
ആയിരംനിഴലുകള്‍ വേതാളനൃത്തങ്ങള്‍
ആടുമീയിരുള്‍മണ്ഡപത്തില്‍
ഏതോകാമുകനെ തേടിയലഞ്ഞുവന്ന‌-
തേതോരമാവാസിരാത്രി..രാത്രി..രാത്രി
പേടിസ്വപ്നങ്ങള്‍ കറുത്തപൂ വിടര്‍ത്തും രാത്രി
(കാവേരി..)

നിന്നോളങ്ങളെ ചുടുമണ്ണു കുടിച്ചൊരു നിത്യശ്മശാനത്തിനരികില്‍
തീക്കനല്‍ക്കണ്ണുള്ള ക്ഷേത്രയക്ഷികള്‍ കാക്കുമീ വഴിയമ്പലത്തിനരികില്‍ എതോ ഗായകന്റെ
പാട്ടിലൊഴുകിവന്നതേതൊരരയന്നപ്പക്ഷി
ഏതൊ ദൂതിന്റെ താടകപ്പൂ വിലങ്ങും പക്ഷി (കാവേരി..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാഗങ്ങള്‍ ഭാവങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
ഓംകാളി മഹാകാളി
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
ഇപ്പോഴൊ സുഖമപ്പോഴോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍