View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉത്തരം കിട്ടാത്ത ചോദ്യം ...

ചിത്രംഅപ്പൂപ്പന്‍ (ചരിത്രം ആവര്‍ത്തിക്കുന്നില്ല) (1976)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by samshayalu on August 15, 2009
utharam kittatha chodhyam-manushyan
utharam kittatha chodhyam
thottilil kidathiyathu janani
thaali kettichayachathu thaathan
kattilil kidathiyathu kaanthan-ini
pattadakku thee koluthaanaaro..?amme
nin pattadakku thee koluthaanaaro

muthedutha chippiyithu verum deham
satheduthu valicherinja puramchiratta-
okkukilla bhuvanathiloru kayyinum ee-
kettupoya karinthiri veendum koluthan

kaipidicha naaluthotte koode nadannu..
kaazchapoya samayathum kannayirunnu...
koode vannu nee nadanna paathakalthorum-ippol
koodeppokan kazhiyathe nee thanichayallo
nee thanichayallo....nee thanichayallo...

----------------------------------

Added by devi pillai on August 16, 2008
 ഉത്തരം കിട്ടാത്ത ചോദ്യം -മനുഷ്യന്‍
ഉത്തരം കിട്ടാത്ത ചോദ്യം
തൊട്ടിലില്‍ കിടത്തിയതു ജനനി
താലികെട്ടിയയച്ചതു താതന്‍
കട്ടിലില്‍ കിടത്തിയതു കാന്തന്‍-ഇനി
പട്ടടക്കു തീകൊളുത്താനാരോ -അമ്മേ
നിന്‍ പട്ടടക്കു തീകൊളുത്താനാരോ!

മുത്തെടുത്ത ചിപ്പിയിതു വെറും ദേഹം
സത്തെടുത്തു വലിച്ചെറിഞ്ഞ പുറംചിരട്ട
ഒക്കുകില്ല ഭുവനത്തിലൊരു കയ്യിനും ഈ
കെട്ടുപോയ കരിന്തിരി വീണ്ടും കൊളുത്താന്‍

കൈപിടിച്ച നാളുതൊട്ടേ കൂടെ നടന്നൂ
കാഴ്ചപോയ സമയത്തും കണ്ണായിരുന്നൂ
കൂടെവന്നു നീ നടന്നപാതകള്‍ തോറും -ഇപ്പോള്‍
കൂടെപ്പോകാന്‍ കഴിയാതെ നീ തനിച്ചായല്ലോ
നീ തനിച്ചായല്ലോ നീ തനിച്ചായല്ലോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആറ്റിറമ്പിലേ സുന്ദരി
ആലാപനം : പി ജയചന്ദ്രൻ, എല്‍ ആര്‍ അഞ്ജലി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ലോകം വല്ലാത്ത ലോകം
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ അഞ്ജലി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ആനന്ദക്കുട്ടനിന്നു പിറന്നാള്
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഇടവപ്പാതിക്കു കുടയില്ലാതേ
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ അഞ്ജലി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നില്ലെടി നില്ലെടി
ആലാപനം : പി ലീല, രവീന്ദ്രന്‍, സി ഒ ആന്റോ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌