View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആയിരം പൊന്‍പണം ...

ചിത്രംസൃഷ്ടി (1976)
ചലച്ചിത്ര സംവിധാനംകെ ടി മുഹമ്മദ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎല്‍ ആര്‍ ഈശ്വരി, കൊച്ചിന്‍ ഇബ്രാഹിം

വരികള്‍

Added by parvathy venugopal on August 19, 2008
ആയിരം പൊന്‍പണം വീണുകിട്ടി - നമുക്കായിരം
പൊന്‍പണം വീണുകിട്ടി.
ആലിപ്പഴം പോലെ ഞാവല്‍പ്പഴം പോലെ
ആയിരം പൊന്‍പണം വീണു കിട്ടി. (ആയിരം)
ആനക്കെടുപ്പതു പൊന്നുകിട്ടി ഏഴാനയെ
ചമയിക്കും പൊന്നു കിട്ടി
ആനക്കെടുപ്പതു പൊന്നുകിട്ടി ഏഴാനയെ
ചമയിക്കും പൊന്നു കിട്ടി
ആടെടി പൈങ്കിളി പാടെടി പൈങ്കിളി
ആകാശപൊന്‍പണം പെയ്തു കിട്ടി. (ആടെടി)
(ആയിരം)
നാഴൂരിക്കഞ്ഞിയ്ക്കു നാടാകെ തെണ്ടിയ
നാരായണേട്ടന്റെ മാതുക്കുട്ടി
നാഴൂരിക്കഞ്ഞിയ്ക്കു നാടാകെ തെണ്ടിയ
നാരായണേട്ടന്റെ മാതുക്കുട്ടി
നാണം കുണുങ്ങേണ്ടാ നാണിച്ചൊളിക്കേണ്ടാ
നാട്ടാര്‍ക്കു നീയിന്നു തമ്പുരാട്ടീ
നാണം കുണുങ്ങേണ്ടാ നാണിച്ചൊളിക്കേണ്ടാ
നാട്ടാര്‍ക്കു നീയിന്നു തമ്പുരാട്ടീ (ആയിരം)

ഓണത്തിനിക്കുറി പൊന്നുമുണ്ട്
ഓണക്കാഴ്ചയും പൊന്നുകൊണ്ട്
ഓണത്തിനിക്കുറി പൊന്നുമുണ്ട്
ഓണക്കാഴ്ചയും പൊന്നുകൊണ്ട്
നാരായണേട്ടന്റെ കൂരേന്റെ മുറ്റത്തെ
പേരക്കാ‍യയും പൊന്നു കൊണ്ട്
നാരായണേട്ടന്റെ കൂരേന്റെ മുറ്റത്തെ
പേരക്കാ‍യയും പൊന്നു കൊണ്ട്
ഓണത്തിനിക്കുറി പൊന്നുമുണ്ട്
ഓണക്കാഴ്ചയും പൊന്നുകൊണ്ട്
(ആയിരം പൊന്‍പണം)


----------------------------------

Added by Susie on May 18, 2010
aayiram ponpnam veenukitti - namu-
kkaayiram ponpanam veenukitti
aalippazham pole njaavalppazham pole
aayiram ponpanam veenu kitti
(aayiram)

aanaykkeduppathu ponnu kitti - ezh-
aanaye chamayikkum ponnu kitti
aanaykkeduppathu ponnu kitti - ezh-
aanaye chamayikkum ponnu kitti
aadedi painkili paadedi painkili
aakaashapponpanam peythu kitti (aadedi)
(aayiram)

naazhoorikkanjikku naadaake thendiya
naaraayanettante maathukkutty
naazhoorikkanjikku naadaake thendiya
naaraayanettante maathukkutty
naanam kunungendaa naanicholikkendaa
naattaarkku neeyinnu thamburaatti
naanam kunungendaa naanicholikkendaa
naattaarkku neeyinnu thamburaatti
(aayiram)

onathinikkuri ponnumundu
onakkaazhchayum ponnukondu
onathinikkuri ponnumundu
onakkaazhchayum ponnukondu
naaraayanettante koorente muttathe
perakkaayayum ponnukondu
naaraayanettante koorente muttathe
perakkaayayum ponnukondu
onathinikkuri ponnumundu
onakkaazhchayum ponnukondu
(aayiram)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിത്യകാമുകി നിന്നെ
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
സൃഷ്ടിതന്‍ സൗന്ദര്യ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ലഹരി മാദകലഹരി
ആലാപനം : എല്‍ ആര്‍ ഈശ്വരി, കൊച്ചിന്‍ ഇബ്രാഹിം   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എംഎസ്‌ ബാബുരാജ്‌