View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂജയും മന്ത്രവും ...

ചിത്രംസമസ്യ (1976)
ചലച്ചിത്ര സംവിധാനംകെ തങ്കപ്പന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംകെ പി ഉദയഭാനു
ആലാപനംരവീന്ദ്രന്‍, കോറസ്‌

വരികള്‍

Lyrics submitted by: Sreedevi Pillai

poojayum manthravum kuthakayaakkiya
poonoolkkaare vazhimaaru
varunnu puthiyoru poojaari
varunnu puthiyoru poojaari

vayalelakalude makkal njan
vayalariyum cherumakkal
karuthamannin makkal njangal
karuthunedi varunnu
maamoolkaakkum kovilinullile
maathevare rakshikkaan

vazhiyil nadakkaan poruthiya kadhakal
vaikkathappan parayum
maarumaraykkaan maanam kaakkaan
manushyaraayi jeevikkan
poruthi njangal thalamurayayee
poraattam thudarunnu

puthiya yugathin poojaamanthram
padhichunarnnoru poojaari
thirusannidhiyil vilakku koluthaan
thirumadhuram nedikkan
mannil kevala manushya jaathiyil
ninnu varunnoru poojaari
innu varunnoru poojaari
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പൂജയും മന്ത്രവും കുത്തകയാക്കിയ
പൂണൂല്‍ക്കാരെ വഴിമാറൂ
വരുന്നു പുതിയൊരു പൂജാരി
വരുന്നു പുതിയൊരു പൂജാരി

വയലേലകളുടെ മക്കള്‍ ഞങ്ങള്‍
വയലരിയും ചെറുമക്കള്‍
കറുത്തമണ്ണിന്‍ മക്കള്‍ ന്‍ജങ്ങള്‍
കരുത്തുനേടി വരുന്നു
മാമൂല്‍കാക്കും കോവിലിനുള്ളിലെ
മാതേവരെ രക്ഷിക്കാന്‍

വഴിയില്‍ നടക്കാന്‍ പൊരുതിയ കഥകള്‍
വൈക്കത്തപ്പന്‍ പറയും
മാറുമറയ്ക്കാന്‍ മാനം കാക്കാന്‍
മനുഷ്യരായി ജീവിക്കാന്‍
പൊരുതി ഞങ്ങള്‍ തലമുറയായീ
പോരാട്ടം തുടരുന്നു

പുതിയയുഗത്തിന്‍ പൂജാമന്ത്രം
പഠിച്ചുണര്‍ന്നൊരു പൂജാരി
തിരുസന്നിധിയില്‍ വിളക്കു കൊളുത്താന്‍
തിരുമധുരം നേദിക്കാന്‍
മണ്ണില്‍ കേവല മനുഷ്യജാതിയില്‍
നിന്നു വരുന്നൊരു പൂജാരി
ഇന്നു വരുന്നൊരു പൂജാരി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അടിതൊട്ടു മുടിയോളം
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ശ്യാം
മൃഗമദ സുഗന്ധ തിലകം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
കിളി ചിലച്ചു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ പി ഉദയഭാനു
നിറപറ ചാർത്തിയ
ആലാപനം : പി സുശീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ പി ഉദയഭാനു
അഭയം നീയേ
ആലാപനം : ലേഖ കെ നായര്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ പി ഉദയഭാനു
മംഗലയാതിര രാത്രി
ആലാപനം : കോറസ്‌, ലേഖ കെ നായര്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ പി ഉദയഭാനു