യമുനേ നീ ഒഴുകു യാമിനി യദുവംശ മോഹിനി ...
ചിത്രം | തുലാവർഷം (1976) |
ചലച്ചിത്ര സംവിധാനം | എന്‍ ശങ്കരന്‍ നായര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | സലില്‍ ചൗധരി |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
Lyrics submitted by: Sreedevi Pillai Yamune nee ozhuku yaaminee Yadu vamsha mohini Dhanumaasa poovinu pokum yaamam Yamune nee ozhuku yaaminee Yadhu vamsha mohini Dhanumaasa poovinu pokum yaamam Ithile neeyozhuku... Kulir thennal ninte nertha mundulachidumpol Kavilathu malarkkudangal chuvannu Vidarnnidumpol Thulumpunna somarasathin Thalirkkumpil neettikkondee Ther thelikkum paurnnamaasi Panchasharan pookkal nullum kaavil Anthappura vaathil thurakkoo nee Vilaasini swapna vihaarini Ha ha.ha.ha Madam kondu ninte lajja poovaninjidumpol Madanante shara nakhangal Manassu pothinjidumpol Vikaarangal vannizhayumpol Veenameettum asthikalode kaathirikkum theerabhoovil Ashtapadi paattozhukum raavil Alli thalirmancham virikkoo nee Manohari swarga manohari Ha.haha.. (yamune nee) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള യമുനേ നീയൊഴുകൂ യാമിനീ യദുവംശമോഹിനീ ധനുമാസപൂവിനു പോകും യാമം യമുനേ നീയൊഴുകൂ യാമിനീ യദുവംശമോഹിനീ ധനുമാസപൂവിനു പോകും യാമം ഇതിലേ നീയൊഴുകൂ കുളിര്‍ത്തെന്നല്‍ നിന്റെ നേര്‍ത്തമുണ്ടുലച്ചിടുമ്പോള്‍ കവിളത്തു മലര്‍ക്കുടങ്ങള്‍ ചുവന്നു വിടര്‍ന്നിടുമ്പോള്‍ തുളുമ്പുന്ന സോമരസത്തിന്‍ തളിര്‍ക്കുമ്പിള്‍ നീട്ടിക്കൊണ്ടീ തേര്‍തെളിയ്കും പൌര്‍ണ്ണമാസി പഞ്ചശരന്‍ പൂക്കള്‍ നുള്ളും കാവില്‍ അന്ത:പ്പുരവാതില്‍ തുറക്കു നീ... വിലാസിനീ സ്വപ്നവിഹാരിണീ ആ....ആ... (യമുനേ....) മദംകൊണ്ടു നിന്റെ ലജ്ജ പൂവണിഞ്ഞിടുമ്പോള്‍ മദനന്റെ ശരനഖങ്ങള്‍ മനസ്സു പൊതിഞ്ഞിടുമ്പോള്‍ വികാരങ്ങള്‍ വന്നിഴയുമ്പോള്‍ വീണമീട്ടുമസ്ഥികളോടേ കാത്തിരിക്കും തീരഭൂവില്‍ അഷ്ടപദിപ്പാട്ടൊഴുകും രാവില്‍ അല്ലിത്തളിര്‍മഞ്ചം വിരിയ്ക്കു നീ മനോഹരീ സ്വര്‍ഗ്ഗമനോഹരീ ആ....ആ.....ആ.... (യമുനേ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കേളീ നളിനം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി
- സ്വപ്നാടനം
- ആലാപനം : എസ് ജാനകി | രചന : ചൊവല്ലുര്‍ കൃഷ്ണന്‍കട്ടി | സംഗീതം : സലില്‍ ചൗധരി
- പാറയിടുക്കില്‍ മണ്ണുണ്ടോ
- ആലാപനം : എസ് ജാനകി, സെല്‍മ ജോര്‍ജ്, കമല | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മാടത്തക്കിളി
- ആലാപനം : സെല്‍മ ജോര്‍ജ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി