View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുലയനാർ മണിയമ്മ പൂമുല്ലക്കാവിലമ്മ ...

ചിത്രംപ്രസാദം (1976)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Aa.....
pulayanaar maniyamma poomullakkaavilamma
kalamaante mizhiyulla kalithathamma
aalimaarothu koodi aambalpookkadavinkal
aayilyappoonilaavil kulikkaan poy
(pulayanaar)

aralikal pookkunna karayilappol ninna
malaveda cherukkante manam thudichu
avalude paattinte lahariyil avan mungi
ilam kaatililakunna valli pole
(pulayanaar)

kelineeraattinu kulichirangee aval
thaalathil paattu paadi thudichirangee
avalude netiyile varamanjal kuriyaale
aruviyil chemponnin podi kalangee
(pulayanaar)
വരികള്‍ ചേര്‍ത്തത്: ലത നായര്‍

പുലയനാർ മണിയമ്മ പൂമുല്ല കാവിലമ്മ
കലമാന്റെ മിഴിയുള്ള കളിതത്തമ്മ
ആളിമാരൊത്തുകൂടി ആമ്പൽപൂംകടവിങ്കൽ
ആയില്യ പൂനിലാവിൽ കുളിക്കാൻ പോയി
(പുലയനാർ)

അരളികൾ പൂക്കുന്ന കരയിലപ്പോൾ നിന്ന
മലവേടച്ചെറുക്കന്റെ മനം തുടിച്ചു
അരളികൾ പൂക്കുന്ന കരയിലപ്പോൾ നിന്ന
മലവേടച്ചെറുക്കന്റെ മനം തുടിച്ചു
അവളുടെ പാട്ടിന്റെ ലഹരിയിൽ അവൻ മുങ്ങി
അവളുടെ പാട്ടിന്റെ ലഹരിയിൽ അവൻ മുങ്ങി
ഇളംകാറ്റിൽ ഇളകുന്ന വള്ളിപോലെ
(പുലയനാർ)

കേളി നീരാട്ടിനു കളിച്ചിറങ്ങി
അവൾ താളത്തിൽ പാട്ടുപാടി തുടിച്ചിറങ്ങി
കേളി നീരാട്ടിനു കളിച്ചിറങ്ങി
അവൾ താളത്തിൽ പാട്ടുപാടി തുടിച്ചിറങ്ങി
അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലെ
അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലെ
അരുവിയിൽ ചെമ്പൊന്നിൻ പൊടി കലങ്ങി
(പുലയനാർ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുലയനാർ മണിയമ്മ പൂമുല്ലക്കാവിലമ്മ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഗാനത്തിന്‍ കല്ലോലിനിയില്‍
ആലാപനം : വാണി ജയറാം   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഉദര വേദന [വാതം പിത്തം]
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഹരിത കാനന
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി