View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഭാരം വല്ലാത്ത ഭാരം ...

ചിത്രംഭർത്താവ് (1964)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക

വരികള്‍

Lyrics submitted by: Sreedevi Pillai

bhaaram vallaatha bhaaram

bhaaram vallaatha bhaaram
dooram vallaatha dooram
neram poyoru neram
nere nada nada kaale

tholinnellu thakarnnaalum
kaalunadannu thalarnnaalum
ettiya bhaaramirakkum vareyum
enthivalinju nadakkuka nee
(bhaaram vallaatha bhaaram..)

mattullavare pottaanaay
maranam vareyee peruvazhiyil
paazhvidhithannude chaattayumettu
povuka povuka changaathi
(bhaaram vallaatha bhaaram...)

jeevithamaakum shakatathil
praarabhdhathin bhaaravumaay
paarin vazhiyil pattada nokki....
paarin vazhiyil pattada nokki
paayum marthyanumorukaala
(bhaaram vallatha bhaaram..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഭാരം വല്ലാത്ത ഭാരം

ഭാരം വല്ലാത്ത ഭാരം
ദൂരം വല്ലാത്ത ദൂരം
നേരം പോയൊരു നേരം
നേരെ നട നട കാളേ

തോളിന്നെല്ലു തകര്‍ന്നാലും
കാലുനടന്നു തളര്‍ന്നാലും
ഏറ്റിയ ഭാരമിറക്കും വരെയും
ഏന്തിവലിഞ്ഞു നടക്കുക നീ
(ഭാരം വല്ലാത്ത ഭാരം...)

മറ്റുള്ളവരെ പോറ്റാനായ്
മരണം വരെയീ പെരുവഴിയില്‍
പാഴ്വിധിതന്നുറ്റെ ചാട്ടയുമേറ്റു
പോവുക പോവുക ചങ്ങാതീ
(ഭാരം വല്ലാത്ത ഭാരം...)

ജീവിതമാകും ശകടത്തില്‍
പ്രാരാബ്ധത്തിന്‍ ഭാരവുമായ്
പാരിന്‍ വഴിയില്‍ പട്ടടനോക്കി
പാരിന്‍ വഴിയില്‍ പട്ടട നോക്കി
പായും മര്‍ത്ത്യനുമൊരു കാള
(ഭാരം വല്ലാത്ത ഭാരം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വര്‍ഗ്ഗത്തില്‍ പോകുമ്പോള്‍
ആലാപനം : എ പി കോമള, ഉത്തമന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കൊള്ളാം കൊള്ളാം
ആലാപനം : എംഎസ്‌ ബാബുരാജ്‌, ഉത്തമന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കാക്കക്കുയിലേ ചൊല്ലൂ
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഒരിക്കലൊരു പൂവാലങ്കിളി
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
നാഗസ്വരത്തിന്റെ
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണീരൊഴുക്കുവാൻ മാത്രം
ആലാപനം : ഗോമതി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി