View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എനിക്കും കുളിരുന്നു ...

ചിത്രംസെക്സില്ല സ്റ്റണ്ടില്ല (1976)
ചലച്ചിത്ര സംവിധാനംബി എൻ പ്രകാശ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010
എനിക്കും കുളിരുന്നു നിനക്കും കുളിരുന്നു
എന്നെയും നിന്നെയും കണ്ടു നാണിക്കും
ഏകാന്തരജനിക്കും കുളിരുന്നു ഈ
പൂവാലിപ്പശുവിനും കുളിരുന്നു (എനിക്കും...)

ജലപുഷ്പങ്ങൾ മാലകളെറിയും രാവിൽ
ഉതിർമണി ചൂടി മൺ തരി പാടും രാവിൽ
ഉടലിൽ രോമാഞ്ചമൊട്ടുകൾ പാടി
വിടരാനവ നിൻ ചുംബനം തേടി
ഇത്തിരി ചൂടായിണയെ തേടുമെൻ പൂവാലീ
ഈ കഥയാരോടും പറയല്ലേ
ഈ കുളിർ മാറാതുറങ്ങല്ലേ (എനിക്കും...)

മധുബിന്ദുക്കൾ മലർപ്പൊടി വിതറും ചുണ്ടിൽ
കതിർമഴ തൂകി കവിത വിടർത്തും ചുണ്ടിൽ
പവിഴപ്പൂമൊട്ടു മൂകമായ് പാടി
അടരാനവയെൻ സമ്മതം തേടി
ഇത്തിരി കുളിരു പകുക്കാൻ കൊതിക്കുമെൻ പൂവാലി
ഈ കഥയാരോടും പറയല്ലേ
ഈ കൊതി തീരാതുറങ്ങല്ലേ (എനിക്കും..)

----------------------------------

Added by devi pillai on November 21, 2010

enikkum kulirunnu ninakkum kulirunnu
enneyum ninneyum kandu naanikkum
ekaantha rajanikkum kulirunnu
ee poovaalippashuvinum kulirunnu

jalapushpangal maalakaleriyum raavil
uthirmani choodi manthari paadum raavil
udalil romaancha mottukal paadi
vidaraanava nin chumbanam thedi
ithiri choodaayinaye thedumen poovaali
ee kadhayarodum parayalle
ee kulir maaraathurangalle

madhubindukkal malarppodi vitharum chundil
kathirmazha thooki kavitha vidarthum chundil
pavizhappoomottu mookamaay paadi
adaraanavayethra sammatham thedi
ithirikuliru pakaraan kothikkumen poovaali
ee kadhayaarodum parayalle
ee kothi theeraathurangalle



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉത്തരഗാരത്തിൽ
ആലാപനം : ജയശ്രീ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
യാ ഇലാഹി
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അവളൊരു പ്രേമകവിത
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പഞ്ചവാദ്യം കൊട്ടിപ്പാടും
ആലാപനം : അമ്പിളി, ബോംബെ കുരുവിള   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
അന്തപ്പുരത്തിൽ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി