കൃഷ്ണാ മുകുന്ദാ ...
ചിത്രം | കുറ്റവും ശിക്ഷയും (1976) |
ചലച്ചിത്ര സംവിധാനം | എം മസ്താന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | എം എസ് വിശ്വനാഥന് |
ആലാപനം | എം എസ് വിശ്വനാഥന്, സായിബാബ |
വരികള്‍
Added by devi pillai on September 14, 2009 krishna mukunda murare jaya krishna mukunda murare kuzhivettimoddiyorente rahasyamenne kuzhiyilakkathe nee kathidene vidavinidakku swantha valveenu chathayunna vanaranay njan pidayumpol kamsaneppolenne inchinchay kollunna marumonil ninnenne rekshikkene ee asuravithil ninnenne rekshikkane kaaliyanennoru rajavempalayude aalum vishappalloriyone sathrukkarodu polum inganeyeniyoru chithravadham ini cheyyaruthe nunaparanjeeveedu kollayadichu nammal kaikondu veedinnu vellayadichu swayam en chithakku njan thanne thirikal vechu pandokke daivam pinne pinne ippol daivam koode koode- aha janmamenikkiniyundenkil neeyenne ammayiyappanay srishtikkalle allenkil muthalalikkinganeyiniyoru marumakane nee nalkaruthe aha krishna..... ---------------------------------- Added by devi pillai on September 14, 2009 കൃഷ്ണാ മുകുന്ദാ മുരാരേ ജയ കൃഷ്ണാ മുകുന്ദാ മുരാരേ കുഴിവെട്ടിമൂടിയൊരെന്റെ രഹസ്യമെന്നെ കുഴിയിലാക്കതെ നീ കാത്തിടെണേ വിടവിനിടക്കു സ്വന്തവാല് വീണുചതയുന്ന വാനരനായ് ഞാന്‍ പിടയുമ്പോള്‍ കംസനെപ്പോലെന്നെ ഇഞ്ചിഞ്ചായ് കൊല്ലുന്ന മരുമോനില് നിന്നെന്നെ രക്ഷിക്കണേ ഈ അസുരവിത്തില്‍ നിന്നെന്നെ രക്ഷിക്കണേ കാളിയനെന്നൊരു രാജവെമ്പാലയുടെ ആളും വിഷപ്പല്ലൂരിയോനേ ശത്രുക്കളോടുപോലും ഇങ്ങനെനിയൊരു ചിത്രവധം ഇനി ചെയ്യരുതേ നുണപറഞ്ഞീ വീടു കൊള്ളയടിച്ചു നമ്മള് കൈകൊണ്ടു വീടിന്നു വെള്ളയടിച്ചു സ്വയം എന്‍ ചിതക്കു ഞാന്‍ തന്നെ തിരികള്‍ വെച്ചു പണ്ടൊക്കെ ദൈവം പിന്നെപ്പിന്നെ ഇപ്പോള്‍ ദൈവം കൂടെക്കൂടെ ആഹാ ജന്മമെനിക്കിനിയുണ്ടെങ്കില് നീയെന്നെ അമ്മായിയപ്പനായ് സൃഷ്ടിക്കല്ലേ അല്ലെങ്കില്‍ മുതലാളിക്കിങ്ങനെയിനിയൊരു മരുമകനെ നീ നല്കരുതേ ആഹാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണനാമുണ്ണി
- ആലാപനം : പി സുശീല, പി ലീല | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- മലരിലും മനസ്സിലും
- ആലാപനം : വാണി ജയറാം | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- ആവണി പൂർണ്ണ
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- സ്വയംവരത്തിരുനാള്‍ രാത്രി
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്