View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Samayam Chaithrasaayanthanam ...

MovieVazhivilakku (1976)
Movie DirectorP Bhaskaran
LyricsP Bhaskaran
MusicV Dakshinamoorthy
SingersJayashree

Lyrics

Added by jayalakshmi.ravi@gmail.com on March 27, 2010
സമയം ചൈത്രസായന്തനം
സ്ഥലമോ പൂത്ത പൂങ്കാവനം
(സമയം.....)
സുന്ദരിയാം ശകുന്തള വന്നരികില്‍ നിന്നിട്ടും
കണ്ണു മൂടിയിരിക്കുന്നു ദുഷ്യന്തന്‍
തന്റെ കണ്ണു മൂടിയിരിക്കുന്നു ദുഷ്യന്തന്‍
സമയം ചൈത്രസായന്തനം
സ്ഥലമോ പൂത്ത പൂങ്കാവനം

ആനന്ദമാലിനിതീരം മനസ്സില്‍
ആഷാഢപഞ്ചമി നേരം
(ആനന്ദമാലിനിതീരം.....)
ചാരുമുഖി മിഴികളാല്‍ മാടിമാടിവിളിച്ചിട്ടും
മാറിമാറി നടക്കുന്നു ദുഷ്യന്തന്‍
ഏതോ മാമുനിയാണിന്നെന്റെ ദുഷ്യന്തന്‍
സമയം ചൈത്രസായന്തനം
സ്ഥലമോ പൂത്ത പൂങ്കാവനം

മന്ദാരമലരമ്പനെന്റെ കവിളില്‍
സിന്ദൂരം ചാര്‍ത്തുന്ന പ്രായം
(മന്ദാരമലരമ്പനെന്റെ.....)
ഓമനവാക്കുകളാല്‍ പൂവാരിയെറിഞ്ഞിട്ടും
ഒഴിയുന്നു മാറുന്നു ദുഷ്യന്തന്‍
വല്ലാത്ത ദുഷ്യന്തന്‍ വല്ലാത്ത ദുഷ്യന്തന്‍

സമയം ചൈത്രസായന്തനം
സ്ഥലമോ പൂത്ത പൂങ്കാവനം
സുന്ദരിയാം ശകുന്തള വന്നരികില്‍ നിന്നിട്ടും
കണ്ണു മൂടിയിരിക്കുന്നു ദുഷ്യന്തന്‍
വല്ലാത്ത ദുഷ്യന്തന്‍ വല്ലാത്ത ദുഷ്യന്തന്‍
 

----------------------------------

Added by jayalakshmi.ravi@gmail.com on March 27, 2010
Samayam chaithra saayanthanam
stalamo pootha poonkaavanam
(samayam......)
sundariyaam shakunthala vannarikil ninnittum
kannu mootiyirikkunnu dushyanthan
thante kannu mootoyirikkunnu dushyanthan
samayam chaithra saayanthanam
stalamo pootha poonkaavanam

aanandamalinee theeram manassil
aashaada panchami neram
(aanandamaalinee...)
charumukhee mizhikalaal maatimaati vilichittum
maarimaari natakkunnu dushyanthan
etho maamuniyaninnente dushyanthan
samayam chaithra saayanthanam
stalamo pootha poonkaavanam

mandaaramalarambanente kavilil
sindooram chaarthunna praayam...
(mandaaramalaramban...)
omanavaakkukalaal poovaariyerinjittum
ozhiyunnu maarunnu dushyanthan
vallaatha dushyanthan vallaatha dushyanthan

samayam chaithra saayanthanam
stalamo pootha poonkaavanam
sundariyaam shakunthala vannarikil ninnittum
kannu mootiyirikkunnu dushyanthan
vallaatha dushyanthan vallaatha dushyanthan
 


Other Songs in this movie

Surabheemaasa Vilaasam
Singer : KJ Yesudas, Jayashree   |   Lyrics : P Bhaskaran   |   Music : V Dakshinamoorthy
Unarnnu Njaanunarnnu
Singer : Vani Jairam   |   Lyrics : P Bhaskaran   |   Music : V Dakshinamoorthy
Seemantharekhayil Ninte
Singer : KJ Yesudas   |   Lyrics : P Bhaskaran   |   Music : V Dakshinamoorthy
Yuvabhaaratha
Singer : Shakeela Balakrishnan   |   Lyrics : P Bhaskaran   |   Music : V Dakshinamoorthy
Hello Madam Nair
Singer : KJ Yesudas, Pattom Sadan   |   Lyrics : P Bhaskaran   |   Music : V Dakshinamoorthy