View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒട്ടിയവയറ്റിലെ ...

ചിത്രംമല്ലനും മാതേവനും (1976)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംബി വസന്ത

വരികള്‍

Added by jayalakshmi.ravi@gmail.com on May 2, 2010

ഒട്ടിയവയറ്റിലെ കൊട്ടുമേളം എന്റെ
പട്ടിണിപ്പാട്ടിന്റെ പക്കമേളം
കേട്ടുനിൽക്കും നാട്ടുകാരേ നീട്ടൂ രണ്ടു പൈസ
(ഒട്ടിയവയറ്റിലെ.....)

വരവു ശീമക്കാറിലേറി നഗരം ചുറ്റും സാറന്മാരേ
പട്ടിലും കസവിലും മുങ്ങിപ്പൊങ്ങി ഷാപ്പുകൾ ചുറ്റും കൊച്ചമ്മമാരേ
തെരുവുതെണ്ടി എന്നെക്കണ്ടു കരുണ കാട്ടൂ കൈനീട്ടൂ
(ഒട്ടിയവയറ്റിലെ......)

നോട്ടുകെട്ടുകൾ ബാഗിലാക്കി പൂഴ്ത്തിവെയ്ക്കും വമ്പന്മാരേ
അപ്പപ്പാ....അപ്പാ....ഫട്ട്‌...
നോട്ടുകെട്ടുകൾ ബാഗിലാക്കി പൂഴ്ത്തിവെയ്ക്കും വമ്പന്മാരേ
ആശ മുഴുത്താൽ മിസാ നിങ്ങടെ
മീശയ്ക്കു പിടിയ്ക്കും ജയിലിൽ തള്ളും
മാളികപ്പുറമേറി ഞെളിഞ്ഞാൽ
തോളിൽ നാളെ മാറാപ്പ്‌....
(ഒട്ടിയവയറ്റിലെ......)

പണക്കൊഴുപ്പാൽ കണക്കുകൂട്ടി
ധനവും പൊന്നും പലിശയും കൂട്ടി
പലപല പേരിൽ പ്രമാണമെഴുതി
ഉലകം ചുറ്റും പ്രമാണിമാരേ
പുതുയുഗത്തിൻ ധർമ്മനീതി
കരുതി വേഗം കണ്ണുതുറക്കൂ...
 

----------------------------------

Added by jayalakshmi.ravi@gmail.com on May 2, 2010

Ottiyavayattile kottumelam ente
pattinippaattinte pakkamelam
kettunilkkum naattukaare neettoo randu paisa
(ottiyavayarinte.....)

varavu sheemakkarileri nagaram chuttum saaranmaare
pattilum kasavilum mungippongi shappukal chuttum kochammamaare
theruvuthendi ennekkandu karuna kaattoo kaineettoo
(ottiyavayattile......)

nottukettukal baagilaakki poozhthiveykkum vambanmaare
appappaa....appaa....phatt...
nottukettukal baagilaakki poozhthiveykkum vambanmaare
aasha muzhuthaal misa ningate
meeshaykku pitiykkum jayilil thallum
maalikapporameri njelinjaal
tholil naale maaraappu....
(ottiyavayattile......)

panakkozhuppaal kanakkukootti
dhanavum ponnum palishayum kootti
palapala peril pramaanamezhuthi
ulakam chuttum pramaanimaare
puthuyugathin dharmmaneethi
karuthi vegam kannuthurakkoo...
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ടാലഴകുള്ള
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കുളിര് കുളിര്
ആലാപനം : ജയശ്രീ, പട്ടണക്കാട് പുരുഷോത്തമന്‍   |   രചന : പൂച്ചാക്കൽ ഷാഹുല്‍ ഹമീദ്   |   സംഗീതം : കുമരകം രാജപ്പന്‍
ജ്യോതിർമയി
ആലാപനം : കോറസ്‌, ജയശ്രീ   |   രചന : പൂച്ചാക്കൽ ഷാഹുല്‍ ഹമീദ്   |   സംഗീതം : കുമരകം രാജപ്പന്‍
പ്രണയമലര്‍ക്കാവില്‍
ആലാപനം : കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ, സെല്‍മ ജോര്‍ജ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കളിക്കുട്ടിപ്രായം പടി കടന്നു
ആലാപനം : പി സുശീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ചക്രവാളത്തിന്‍ [കുഞ്ചാക്കോയുടെ ഓര്‍മ്മയ്ക്ക്]
ആലാപനം : പട്ടണക്കാട് പുരുഷോത്തമന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍