View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അപ്പം തിന്നാന്‍ തപ്പുകൊട്ട് ...

ചിത്രംഉമ്മ (1960)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംജിക്കി (പി ജി കൃഷ്ണവേണി)

വരികള്‍

Added by devi pillai on April 27, 2008

അപ്പം തിന്നാന്‍ തപ്പുകൊട്ട്
താമരക്കയ്യാല്‍ തപ്പുകൊട്ട്
പൂവിലെ വണ്ടിനാല്‍ തപ്പിനു തംബുരു
പുന്നാരം പാടീ തപ്പുകൊട്ട്
പുന്നാരം പാടീ തപ്പുകൊട്ട്
അപ്പം തിന്നാന്‍ തപ്പുകൊട്ട്

കിങ്ങിണികെട്ടിയ പിച്ചകം തുള്ളുമ്പോള്‍ ‍
ചേങ്ങിലമുട്ടി തപ്പുകൊട്ട്
ചൂളംവിളിക്കണ കുഞ്ഞിക്കുയിലിനു
താളം പിടിക്കാന്‍ തപ്പുകൊട്ട്
അപ്പം തിന്നാന്‍ തപ്പുകൊട്ട്....

കയ്യില്‍കിടക്കണ കല്ലുവളരണ്ടും
കൊഞ്ചിക്കിലുങ്ങാന്‍ തപ്പുകൊട്ട്
ചെല്ലക്കിനാവിന്‍ ചിറകടിപോലെ
മെല്ലേ മെല്ലേ തപ്പുകൊട്ട്
അപ്പം തിന്നാന്‍ തപ്പുകൊട്ട്....

തപ്പും കൊട്ടിത്തരിവളയും പൊട്ടി
തങ്കക്കയ്യുകള്‍ നൊന്തുപോയാല്‍ ‍
കയ്യില്‍ നിറച്ചും കുഞ്ഞിനുകിട്ടും
കാരോലപ്പം നെയ്യപ്പം
അപ്പം തിന്നാന്‍ തപ്പുകൊട്ട്....


----------------------------------



Added by maathachan@gmail.com on November 2, 2008

appam thinnan thappukottu
thamarakayyal thappukottu
poovile vandinaal thappinu thamburu
ponnaarampaadi thappukottu! (2)
(appam...)

kinginikettiya pichakam thullumbol
chengila mutti thappukottu!
choolam vilikkana kunjikkuyilinu
thaalam pidikkaan thappu kottu!

kayyil kidakkana kalluvala randum
konchikkilungaan thappukottu!
chellakkinaavin chirakadipole
melle melle thappukottu!
(appam..)

thappum kotti tharivalayum potti
thankakayyukal nonthupoyal
kayyil nirachum kunjinu kittum
kaarolappam neyyappam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കദളിവാഴക്കയ്യിലിരുന്ന്
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
തള്ളാനും കൊള്ളാനും നീയാരു മൂഢാ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
രാരിരോ രാരാരിരോ
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വെളിക്ക്‌ കാണുമ്പം
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പാലാണ് തേനാണെന്‍
ആലാപനം : എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കുയിലേ കുയിലേ
ആലാപനം : പി ലീല, എംഎസ്‌ ബാബുരാജ്‌, എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
എന്‍ കണ്ണിന്റെ കടവിലടുത്താല്‍
ആലാപനം : പി ലീല, എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
നിത്യസഹായ നാഥേ
ആലാപനം : കോറസ്‌, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കണ്ണീരെന്തിനു വാനമ്പാടി
ആലാപനം : പി ബി ശ്രീനിവാസ്‌, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കഥ പറയാമെന്‍ കഥ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കൊഞ്ചുന്ന പൈങ്കിളി
ആലാപനം : പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പോരൂ നീ പൊന്മയിലേ
ആലാപനം : പി ലീല, എ എം രാജ   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പെറ്റമ്മയാകും
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌