View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Swanthamenna Padathinenthartham ...

MovieMohiniyaattam (1976)
Movie DirectorSreekumaran Thampi
LyricsSreekumaran Thampi
MusicG Devarajan
SingersKJ Yesudas

Lyrics

Lyrics submitted by: Vijayakrishnan V S

Swanthamenna padathinenthartham
bandhamenna padathinenthartham
bandangal swapnangal jalarekhakal
(swanthamenna)

Punaraanadukkumbol puramthallum theeravum
thirayude swanthamenno
maarodamarthumbol pidanjodum meghangal
maanathin swanthamenno
poovinu vandu swanthamo
kaadinu kaattu swanthamo
enikku nee swanthamo omane
ninakku njan swanthamo....
(swanthamenna)

Vidarnaaludane kozhiyunna punchiri
adharathin swanthamenno
karal pukanjaloorum kannuneer muthukal
kanninte swanthamenno
kaanikku kani swanthamo
thonikku veni swanthamo
enikku nee swanthamo omane
ninakku njan swanthamo....
(swanthamenna)
വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ്

സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം!
ബന്ധമെന്ന പദത്തിനെന്തര്‍ത്ഥം..!
ബന്ധങ്ങള്‍ സ്വപ്നങ്ങള്‍ ജലരേഖകള്‍..
സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം!

പുണരാനടുക്കുമ്പോള്‍ പുറന്തള്ളും തീരവും
തിരയുടെ സ്വന്തമെന്നോ?
മാറോടമര്‍ത്തുമ്പോള്‍ പിടഞ്ഞോടും മേഘങ്ങള്‍
മാനത്തിന്‍ സ്വന്തമെന്നോ..
പൂവിനു വണ്ടു സ്വന്തമോ?
കാടിനു കാറ്റു സ്വന്തമോ?
എനിയ്ക്കു നീ സ്വന്തമോ ഓമനേ
നിനക്കു ഞാന്‍ സ്വന്തമോ?

വിടര്‍ന്നാലുടനേ കൊഴിയുന്ന പുഞ്ചിരി
അധരത്തിന്‍ സ്വന്തമെന്നോ?
കരള്‍ പുകഞ്ഞാ‍ലൂറും കണ്ണുനീര്‍മുത്തുകള്‍
കണ്ണിന്റെ സ്വന്തമെന്നോ?
കാണിയ്ക്കു കണി സ്വന്തമോ?
തോണിയ്ക്കു വേണി സ്വന്തമോ?
എനിയ്ക്കു നീ സ്വന്തമോ ഓമനേ
നിനക്കു ഞാന്‍ സ്വന്തമോ?


Other Songs in this movie

Kanneeru Kandaal
Singer : P Madhuri   |   Lyrics : Sreekumaran Thampi   |   Music : G Devarajan
Aaranmula Bhagavaante
Singer : P Jayachandran   |   Lyrics : Sreekumaran Thampi   |   Music : G Devarajan
Radhika Krishna
Singer : Mannur Rajakumaranunni   |   Lyrics : Jayadevar   |   Music : G Devarajan
Title song
Singer : P Madhuri   |   Lyrics : Sreekumaran Thampi   |   Music : G Devarajan