View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇരുട്ടിൽ കൊളുത്തിവയ്ച്ച ...

ചിത്രംഅമൃതവാഹിനി (1976)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by madhavabhadran@yahoo.co.in on December 14, 2009
 ഇരുട്ടില്‍ കൊളുത്തിവെച്ച മണിവിളക്കായിരുന്നു
അവള്‍ ചിരിയുടെ പൂക്കള്‍ വില്‍ക്കും വേദനയായിരുന്നു
സ്വയമെരിഞ്ഞൊലി പരത്തി അമ്പലത്തിരി പോലെ
മനസ്സെ സുഗന്ധമാക്കി ചന്ദനത്തിരി പോലെ
അവള്‍ ചന്ദനത്തിരി പോലെ
// ഇരുട്ടില്‍ ...................................//

അവളുടെ പുഞ്ചിരിയും പ്രാര്‍ത്ഥനയായിരുന്നു
അവളുടെ ഗദ്ഗദവും സാന്ത്വനമായിരുന്നു
അമ്മയായി കാമുകിയായി തോഴിയായി അഭിനയിച്ചു
അറ്റുപോയ തന്ത്രികളില്‍ സംഗീതശ്രുതി തുടിച്ചു
// ഇരുട്ടില്‍ ...................................//

തളരും പൊടി പടരാന്‍ തായ്മരമായി തീര്‍ന്നു
തകരും ശില്‍പം വാര്‍ക്കാന്‍ ശില്‍പിയായിത്തീര്‍ന്നു
കഥയില്‍ കവിതകളായി ആ ദിനങ്ങളുരുകി
കാലമാം ദേവതയോ ഹര്‍ഷബാഷ്പം തൂകി
// ഇരുട്ടില്‍ ...................................//

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 6, 2011

Iruttil koluthi vecha manivilakkaayirunnu
aval chiriyude pookkal vilkkum vedanayaayirunnu
swayamerinjoli parathi ambalathiri pole
manassu sugandhamaakki chandanathiri pole
aval chandanathiri pole
(Iruttil..)

Avalude punchiriyum prarthanayaayirunnu
avalude gadgadavum santhwanamaayirunnu
ammayaayi kaamukiyaayi thozhiyaayi abhinayichu
attu poya thanthrikalil samgeetha sruthi thudichu
(Iruttil..)

Thalarum podi padaraan thaay maramaay theernnu
thakarum shilpam vaarkkaan shilpiyaay theernnu
kadhayil kavithakalaayi aa dinangaluruki
kaalamaam devathayo harshabashpam thooki
(Iruttil..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊടുങ്കാറ്റേ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
വൃന്ദാവനംസ്വർഗ്ഗമാക്കിയ
ആലാപനം : അമ്പിളി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എ ടി ഉമ്മര്‍
മരുഭൂമിയിൽ വന്ന മാധവമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
അഭയദീപമേ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
ചെമ്പരത്തിക്കാടു്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എ ടി ഉമ്മര്‍
അങ്ങാടി മരുന്നുകൾ
ആലാപനം : അടൂര്‍ ഭാസി, ശ്രീലത നമ്പൂതിരി   |   രചന : അടൂര്‍ ഭാസി   |   സംഗീതം : എ ടി ഉമ്മര്‍