View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അല്ലിത്താമര മിഴിയാളേ ...

ചിത്രംദ്വീപ് (1977)
ചലച്ചിത്ര സംവിധാനംരാമു കാര്യാട്ട്
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by devi pillai on December 25, 2009

അല്ലിത്താമര മിഴിയാളേ എന്‍
പുള്ളിപ്പൂങ്കുയില്‍ മൊഴിയാളേ
മുത്തേ നിന്നുടെ ചുണ്ടത്താരീ
മുന്തിരി വിളയിച്ചു പുത്തന്‍
മുന്തിരി വിളയിച്ചു?

കടലിന്‍ നീലിമ മുഴുവനിതെങ്ങനെ
കടമിഴിയിതളിലൊതുങ്ങി? നിന്‍
കടമിഴിയിതളിലൊതുങ്ങി?
പുതുമഴവില്ലിന്‍ വളരൊളി എങ്ങനെ
പൂങ്കവിളിണയിലിണങ്ങി നിന്‍
പൂങ്കവിളിണയിലിണങ്ങി?

പാലും തേനും കനിയുന്നു സഖി
പവിഴച്ചുണ്ടുകള്‍ വിടരുമ്പോള്‍ നിന്‍
പവിഴച്ചുണ്ടുകള്‍ വിടരുമ്പോള്‍ ‍
അടിമുടി പുളകം വിരിയുന്നു സഖി
അരികില്‍ നിന്നെക്കാണുമ്പോള്‍ എന്‍ ‍
അരികില്‍ നിന്നെക്കാണുമ്പോള്‍ 

----------------------------------

Added by devi pillai on April 23, 2010

allithaamaramizhiyaale en
pullippoonkuyil mozhiyaale
muthe ninnude chundathaaree
munthiri vilayichu puthan
munthiri vilayichu?

kadalin neelima muzhuvanithengane
kadamizhiyithalilothungi? nin
kadamizhiyithalilothungi
puthumazhavillin valaroliyengane
poonkavilinayilinangi nin
poonkavilinayilinangi?

paalum thenum kaniyunnu sakhi
pavizhachundukal vidarumpol nin
pavizhachundukal vidarumpol
adimudi pulakam viriyunnu sakhi
arikil ninnekkaanumpol en
arikil ninnekkaanumpol


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കടലേ നീലക്കടലേ
ആലാപനം : തലത്ത് മെഹ് മൂദ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മണിമേഘ പല്ലക്കില്‍
ആലാപനം : പി ജയചന്ദ്രൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ആരണ്യാന്തര(ബിറ്റ്)
ആലാപനം : കലാനിലയം രാജശേഖരൻ   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കണ്ണീരിന്‍ മഴയത്തും
ആലാപനം : പി സുശീല   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കണ്ണീരിന്‍ മഴയത്തും
ആലാപനം : കല്യാണി മേനോന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌