View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാരായണക്കിളി ...

ചിത്രംഅവള്‍ ഒരു ദേവാലയം (1977)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി സുശീല, കോറസ്‌, ജെൻസി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Lyrics submitted by: Sreedevi Pillai

naaraayanakkili thozhipole
naadan paatile kanyapole
arayanna thamarayithal choodiyethum
arimullakkattile mainayaanu pennu
ambilikkunnile kanyayaanu

karimeenmariyunna mizhiyulla pennu
kadakkannil jannatholikkana pennu
monjulla maarathu kasthoori marukulla
konchunna punchiri choriyum pennu
aval pathara maattulla misaripponnu

anchilathaali nulli athappookkalamorukki
valliyoonjaalilaadum pennaanaval
aadum pennaanaval
panayolathakkayittu kasthoori manjal poosi
kasthoori manjal poosi
kaikottippaadiyaadum pennaanaval

mangalya thattamaninju makkathe pattumuduthu
perunaal poompirapolethum poomoloru thiru meenaanu
manisante neychoraanu

aniyampoovaranjaanam arayilittu
kuthumulakachaketti maarothukki
oho... oho...
kaanchipuram pattuchela uduthorungi pennu
kathirmukhakkannaadi nokkumpol
virimaril pachakuthi pulinakhamittuvarum
purushante karaloru kaliyarangu katha kaliyarangu

arappattayilakki kaalthalakilukki
karivalathokkukalanakkikkondu
ezham baharile sundarimarothu
vazhunna monchathi pennu varumpol
pattuthoppiyittu varum puthumappilayude
khalbil badar ul muneerunarum

maniyazhake manjariyazhake
malarmizhiye..
kanmaniye.....
kurumozhiye manjima thiralum
pularoliye pookkaniye
ilaveyilozhukidum kulir poomalayile
ilamayilunarthidum nadanamaadoo
nilavilakkoliyil thalirthumpuchoodi
kalakala mridurava nadanamaadu penne
nadanamaadu penne......
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

നാരായണക്കിളിത്തോഴിപോലെ
നാടന്‍ പാട്ടിലെ കന്യപൊലെ
അരയന്നത്താമരയിതള്‍ ചൂടിയെത്തും
അരിമുല്ലക്കാട്ടിലെ മൈനയാണ് പെണ്ണ്
അമ്പിളിക്കുന്നിലെ കന്നിയാണ്

കരിമീന്‍മറിയണ മിഴിയുള്ള പെണ്ണ്
കടക്കണ്ണില്‍ ജന്നത്തൊളിക്കണ പെണ്ണ്
മൊഞ്ചുള്ള മാറത്ത് കസ്തൂരിമറുകുള്ള്
കൊഞ്ചുന്ന പുഞ്ചിരി ചൊരിയും പെണ്ണ് അവള്‍
പത്തരമാറ്റുള്ള മിസരിപ്പൊന്ന്

അഞ്ചിതള്‍ത്താലി നുള്ളി അത്തപ്പൂക്കളമൊരുക്കി
വള്ളിയൂഞ്ഞാലിലാടും പെണ്ണാണവള്‍
ആടും പെണ്ണാണവള്‍
പനയോലത്തക്കയിട്ടു കസ്തൂരിമഞ്ഞള്‍ പൂശി
കൈകൊട്ടിപ്പാടിയാടും പെണ്ണാണവള്‍

മംഗല്യത്തട്ടമണിഞ്ഞു മക്കത്തെ പട്ടുമുടൂത്തു
പെരുന്നാള്‍പൂമ്പിറപോലെത്തും പൂമോളൊരു തിരുമീനാണ്
മനിസന്റെ നെയ്ചോറാണ്

അണിയമ്പൂവരഞ്ഞാനം അരയിലിട്ട്
കുത്തുമുലക്കച്ചകെട്ടി മാറൊതുക്കി
ഓഹോ.... ഓഹോ....
കാഞ്ചിപുരം പട്ടുചേല ഉടുത്തൊരുങ്ങീ പെണ്ണ്
കതിര്‍മുഖക്കണ്ണാടി നോക്കുമ്പോള്‍
വിരിമാറില്‍ പച്ചകുത്തി പുലിനഖമിട്ടുവരും
പുരുഷന്റെ കരളൊരു കളിയരങ്ങ് കഥകളിയരങ്ങ്

അരപ്പട്ടയിളക്കി കാല്‍ത്തളകിലുക്കി
കരിവളത്തൊക്കുകളിളക്കിക്കൊണ്ട്
ഏഴാം ബഹറിലെ സുന്ദരിമാരൊത്തു
വാഴുന്ന മൊഞ്ചത്തിപ്പെണ്ണുവരുമ്പോള്‍
പട്ടുതൊപ്പിയിട്ടു വരും പുതുമാപ്പിളയുടെ
ഖല്‍ബില്‍ ബദറുള്‍ മുനീറുണരും

മണിയഴകേ മഞ്ജരിയഴകേ മലര്‍മിഴിയേ
കണ്മണിയെ.....
കുറുമൊഴിയേ മഞ്ജിമതിരളും പുലരൊളിയേ പൂക്കണിയേ
ഇളവെയിലൊഴുകിടും കുളിര്‍പൂമലയിലെ
ഇളമയിലുണര്‍ത്തിടും നടനമാടൂ
നിലവിളക്കൊളിയില്‍ തളിര്‍ത്തുമ്പുചൂടി
കളകള മൃദുരവ നടനമാടൂ പെണ്ണേ നടനമാടൂ
പെണ്ണേ നടനമാടൂ.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദുഃഖത്തിൻ മെഴുതിരി
ആലാപനം : ജെൻസി, എല്‍ ആര്‍ അഞ്ജലി   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഭൂമിതന്‍ പുഷ്പാഭരണം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ആശാനേ നമുക്കു തൊടങ്ങാം [മണിയൻ ചെട്ടിക്കു]
ആലാപനം : സി ഒ ആന്റോ, സീറോ ബാബു   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഞാനൊരു ശക്തി
ആലാപനം : പി സുശീല   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പണ്ടു പണ്ടൊരു ചിത്തിര
ആലാപനം : പി സുശീല   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍