View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മലര്‍ക്കിനാവിന്റെ ...

ചിത്രംവരദക്ഷിണ (1977)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി, കാര്‍ത്തികേയന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Added by jayalakshmi.ravi@gmail.com on March 6, 2010
മലർക്കിനാവിന്റെ മാണിക്യത്തൊട്ടിൽ
മനസ്സിൽ നമ്മൾ കെട്ടി
എൻ മണിത്തൊട്ടിലിൽ നിന്നെയുറക്കി
നിൻ മണിത്തൊട്ടിലിൽ എന്നെയുറക്കി

സ്വപ്നത്തിൽ നവരത്നചുമരുകളിൽ നാം
ചിത്രങ്ങളെഴുതിയാൽ പോരാ
മുത്തിന്റെ മുത്തിനായ്‌ തൊട്ടിലുണ്ടാക്കുവാൻ
മുത്തും പവിഴവും പോരാ
നിന്റെ ചിരിയാകെ എടുത്താലോ
എന്റെ കൊതിയാകെ കൊടുത്താലോ
(നിന്റെ ചിരിയാകെ....)

(മലർക്കിനാവിന്റെ.....)

ചിന്തതൻ ശ്രുതിചേർത്ത വീണകളിൽ നാം
പൊൻവിരലോടിച്ചാൽ പോരാ
(ചിന്തതന്‍....)
തങ്കത്തിൻ തങ്കത്തെ താരാട്ടിപ്പാടുവാൻ
താളവും രാഗവും പോരാ
നിന്റെ കുളിരാകെ എടുത്താലോ
എന്റെ സുഖമാകെ കൊടുത്താലോ

(മലർക്കിനാവിന്റെ.....)
 

----------------------------------

Added by jayalakshmi.ravi@gmail.com on March 6, 2010
Malarkkinaavinte maanikyathottil
manassil nammal ketti
en manithottilil ninneyurakki
nin manithottilil enneyurakki

swapnathil navarathnachumarukalil naam
chithrangalezhuthiyaal poraa
muthinte muthinaay thottilundaakkuvaan
muthum pavizhavum poraa
ninte chiriyaake etuthaalo
ente kothiyaake kotuthaalo
(ninte chiriyaake....)

(malarkkinaavinte.....)

chinthathan sruthichertha veenakail naam
ponviralotichaal poraa
(chinthathan.....)
thankathin thankathe thaaraattippaatuvaan
thaalavum raagavum poraa
ninte kuliraake etuthaalo
ente sukhamaake kotuthaalo

(malarkkinaavinte.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്നേഹത്തിന്‍ പൂവിടരും
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, കാര്‍ത്തികേയന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
സ്വപ്നത്തില്‍ ഒരു നിമിഷം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ഉത്സവക്കൊടിയേറ്റ കേളി
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
വർണ്ണ പ്രദർശന
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ
ഒരു താമരപ്പൂവിന്‍
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജി ദേവരാജൻ