View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൈവം മനുഷ്യനായ്‌ ...

ചിത്രംനീതിപീഠം (1977)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on August 26, 2008ദൈവം മനുഷ്യനായ് പിറന്നാല്‍
ജീവിതമനുഭവിച്ചറിഞ്ഞാല്‍
തിരിച്ചുപോകും മുന്‍പേ ദൈവം പറയും
മനുഷ്യാ നീയാണെന്റെ ദൈവം....

ഒരിക്കല്‍മാത്രം മരക്കുരിശേറുന്നു
മനുഷ്യപുത്രന്മാരീയുലകില്‍
നീതിപീഠത്തിന്റെ കാല്വരിക്കുന്നിന്മേല്‍
നിത്യവും കുരിശേറ്റമാണിവിടെ
പിടയുന്നു പാവം മനുഷ്യന്‍ മനുഷ്യന്‍
(ദൈവം മനുഷ്യനായ്..)

പാപത്തിന്‍ മുനയുള്ള മുള്‍ച്ചെടി പടരുന്ന
ദുഖത്തിന്‍ താഴ്വരയാണിവിടെ
പരസ്പരമറിയാതെ അകന്നേ പോകുന്ന
മനുഷ്യബന്ധങ്ങളാണിവിടെ
അലയുന്നു പാവം മനുഷ്യന്‍ മനുഷ്യന്‍
(ദൈവം മനുഷ്യനായ്..)





ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂവിനു വന്നവനോ
ആലാപനം : പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
പുലര്‍കാലം
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
വിപ്ലവ ഗായകരേ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ജി ദേവരാജൻ