View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശരണം തരണം ...

ചിത്രംനിറപറയും നിലവിളക്കും (1977)
ചലച്ചിത്ര സംവിധാനംസിങ്കീതം ശ്രീനിവാസറാവു
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംവാണി ജയറാം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010

ശരണം തരണമമ്മേ ശൈലജേ
ശരണാഗത വത്സലേ ജഗദംബികേ(2)
പാതകൾ മാറും ഈ വഴി യാത്രയിൽ
പാഥേയം നിൻ കാരുണ്യം മാത്രം
(ശരണം...)

മധുരയിൽ വന്നേൻ മീനാക്ഷി നിന്റെ
മായാഗോപുര നിഴലിലലിഞ്ഞേൻ (2)
കാഞ്ചീപുരത്തിലെ കാമാക്ഷി (2)
നിൻ കനകകുംഭത്തിലെൻ കണ്ണീരു പകർന്നേൻ
(ശരണം...)

കൊടുങ്ങല്ലൂരിലെ ശ്രീഭദ്രകാളി (2)
കൊടുമയകറ്റാൻ തുണ ചെയ്യേണം
ചോറ്റാനിക്കര ശയനപ്രദക്ഷിണ (2)
സ്തോത്രാനിലനായ് ഞാനൊഴുകേണം
(ശരണം...)

----------------------------------

Added by devi pillai on November 21, 2010

sharanam tharanamamme shailaje
sharanaagatha valsale jagadambike
paathakal maarum ee vazhiyaathrayil
paadheyam nin kaarunyam maathram

madhurayil vannen meenaakshi ninte
maayaagopura nizhalilalinjen
kaancheepurathile kaamakshi
nin kanakakumbhathilen kanneeru pakarnnen

kodungalloorile sreebhadrakaali
kodumayakattaan thunacheyyenam
chottaanikkara shayanapradakshina
sthithraanilanaay njanozhukenam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്മക്കു വേണ്ടതു
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ലത രാജു   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മുല്ലപ്പൂ തൈലമിട്ട്
ആലാപനം : പി ജയചന്ദ്രൻ, ഷക്കീല ബാലകൃഷ്ണൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സ്വപ്നത്തിൻ വർണ്ണങ്ങൾ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ജയശ്രീ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി