View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വപ്നത്തിൻ വർണ്ണങ്ങൾ ...

ചിത്രംനിറപറയും നിലവിളക്കും (1977)
ചലച്ചിത്ര സംവിധാനംസിങ്കീതം ശ്രീനിവാസറാവു
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ പി ബ്രഹ്മാനന്ദൻ, ജയശ്രീ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010

സ്വപ്നത്തിൻ വർണ്ണങ്ങൾ ചാലിച്ചു ഞാൻ
ചിത്രലേഖേ നിന്റെ തൂവൽ തരൂ
പൊൻതൂവലൊന്നും ഇല്ലെന്റെ കൈയ്യിൽ
പൊന്നിൻ കിനാവും ഇല്ലെൻ മനസ്സിൽ
(സ്വപ്ന..)

മന്മഥദേവന്റെ മണിവില്ലു പാടും
മാണിക്യ സോപാനനടയിൽ
വാസന്തപുഷ്പദീപാവലി ചാർത്തുമാ
മായാഗന്ധർവ്വ വനിയിൽ
ഒരുമിച്ചു പാടാം ഒന്നു ചേരാം
ഒരു മുഗ്ദ്ധശില്പമായ് തീരാം
ദുഃഖത്തിൻ ശിലയായ് കഴിഞ്ഞവൾ ഞാൻ
അഷ്ടമംഗല്യമുടച്ചവൾ ഞാൻ
(സ്വപ്ന..)

കാമുകസങ്കല്പം കളിവീടു കെട്ടും
കാലത്തിൻ പാലാഴിക്കരയിൽ
ജീവന്റെ സ്വപ്ന വിതാനങ്ങളാടുമാ
പ്രേമോന്മാദത്തിൻ കരയിൽ
ഒരുമിച്ചു കൂടാം ഒന്നു ചേരാം
തിരമാലയായുർന്നീടാം
സ്വപ്നസമുദ്രം മരുപ്പറമ്പായ്
പുഷ്പങ്ങൾ ചൂടാത്ത തീമണലായ്
(സ്വപ്ന...)

----------------------------------

Added by devi pillai on November 21, 2010

swapnathin varnnangal chaalichu njan
chithralekhe ninte thooval tharu
ponthoovalonnum illente kayyil
ponnin kinaavum illen manassil

manmadhadevante manivillupaadum
maanikya sopaana nadayil
vaasanthapushpa deepaavali chaarthumaa
maayaagandharva vaniyil
orumichu paadaam onnucheraam
orumugdha shilpamaay theeraam
dukhathin shilayaay kazhinjaval njan
ashtamngalyamudachaval njan

kaamukasankalpam kaliveedukettum
kaalathin paalaazhikkarayil
jeevante swapnavithaanangalaadumaa
premonmaadathin karayil
orumichu koodaam onnucheraam
thiramaalayaayuyarnneedaam
swapnasamudram marupparambaay
pushpangal choodaatha theemanalaay


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്മക്കു വേണ്ടതു
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ലത രാജു   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മുല്ലപ്പൂ തൈലമിട്ട്
ആലാപനം : പി ജയചന്ദ്രൻ, ഷക്കീല ബാലകൃഷ്ണൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ശരണം തരണം
ആലാപനം : വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി