View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മംഗളാംബികേ മായേ ...

ചിത്രംകാവിലമ്മ (1977)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജി ദേവരാജൻ
ആലാപനംവാണി ജയറാം

വരികള്‍

Added by jayalakshmi.ravi@gmail.com on February 15, 2010

മംഗളാംബികേ മായേ നിന്റെ
മന്ദിരത്തില്‍ ഞാനഭയാര്‍ത്ഥിനി
ഏകാകിനി ഞാന്‍ ഏതോ പുരാതന
പ്രേമകഥയിലെ വിരഹിണി
മംഗളാംബികേ മായേ....

ആരില്‍ നിന്നാരില്‍ നിന്നാദ്യമായ് സ്നേഹത്തിന്‍
മാധുരി ഞാന്‍ നുകര്‍ന്നു
ആ നല്ല ജീവന്റെ വേദനയാകെയെന്‍
ജീവനിലേയ്ക്കു പകര്‍ന്നു തരൂ
പകര്‍ന്നു തരൂ....പരമദയാമയി നീ....

മംഗളാംബികേ മായേ....

സ്നേഹവും ദുഃഖവും മോഹവും മുക്തിയും
ജീവിതമെനിയ്ക്കു തന്നു
പൂജയ്ക്കു കത്തിച്ച കര്‍പ്പൂരജ്വാലയായ്
ഈ ജീവനമ്മേ എരിഞ്ഞിടട്ടേ....
എരിഞ്ഞിടട്ടേ...അരിയ നിന്‍ സന്നിധിയില്‍....

മംഗളാംബികേ മായേ നിന്റെ
മന്ദിരത്തില്‍ ഞാനഭയാര്‍ത്ഥിനി
ഏകാകിനി ഞാന്‍ ഏതോ പുരാതന
പ്രേമകഥയിലെ വിരഹിണി
മംഗളാംബികേ മായേ....
 

----------------------------------

Added by jayalakshmi.ravi@gmail.com on February 15, 2010

Mangalaambike maaye ninte
mandirathil njaanabhayaarthini
eekaakini njaan etho puraathana
premakadhayile virahini
mangalaambike maaye.....

aaril ninnaaril ninnaadhyamaay snehathin
maadhuri njaan nukarnnu
aa nalla jeevante vedanayaakeyen
jeevanileykku pakarnnu tharoo
pakarnnu tharoo... paramadayaamayi nee....

mangalaambike maaye.....

snehavum dukhavum mohavum mukthiyum
jeevithameniykku thannu
poojaykku kathicha karppoorajwaalayaay
ee jeevanamme erinjitatte....
erinjitatte.....ariya nin sannidhiyil...

mangalaambike maaye ninte
mandirathil njaanabhayaarthini
eekaakini njaan etho puraathana
premakadhayile virahini
mangalaambike maaye..... 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദ്രമുഖി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
ഉണ്ണിപ്പൂങ്കവിളിലൊരുമ്മ
ആലാപനം : പി മാധുരി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
കാവിലമ്മേ
ആലാപനം : പി മാധുരി, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
വാർഡ്‌ നമ്പർ ഏഴിലൊരു
ആലാപനം : സി ഒ ആന്റോ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ